Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാമറോണിന്റെ നാട്ടിലും മോദിക്ക് കലവറയില്ലാത്ത പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 09:51 pm IST
inVicharam

ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അസഹിഷ്ണുതയും സ്പര്‍ധയും വളര്‍ത്തുകയാണ് എന്നും മറ്റുമുള്ള കുപ്രചാരണങ്ങളെ ലോകം അംഗീകരിക്കുന്നില്ല എന്നതിനു തെളിവാണ് ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഊഷ്മളമായ സ്വീകരണം.

അസഹിഷ്ണുതയുടെ പേരുപറഞ്ഞ് ഭാരതത്തിലെ ചില എഴുത്തുകാരും കലാകാരന്മാരും അവാര്‍ഡുകള്‍ തിരിച്ചുനല്‍കി നടത്തിവരുന്ന പരിഹാസ്യമായ പരിപാടിക്കേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. മോദിയുടെ യുകെ സന്ദര്‍ശനത്തിലൂടെ ഒരു പുതിയ പങ്കാളിത്തം യുകെയും ഭാരതവുമായി സൃഷ്ടിക്കുമെന്നും ആ കൂട്ടുകെട്ട് ഭീകരവാദത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിട്ട് ദാരിദ്ര്യം തുടച്ചുനീക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും പ്രസ്താവിച്ചു.

ഭാരതം ബ്രിട്ടനിലും ബ്രിട്ടന്‍ ഭാരതത്തിലും വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.  ബ്രിട്ടന്‍ ഭാരതത്തില്‍ പതിനായിരം കോടി നിക്ഷേപിക്കുമെന്നും ഡേവിഡ് കാമറോണ്‍ പ്രസ്താവിച്ചു. ഭാരതത്തിലെ നിക്ഷേപം വര്‍ധിപ്പിക്കാനായി വിവിധ സംരംഭങ്ങളിലായി 900 കോടി പൗണ്ട് മുടക്കാനും ബ്രിട്ടന്‍ സന്നദ്ധത പ്രകടിപ്പിച്ചു. നരേന്ദ്രമോദി പാര്‍ലമെന്റ് സമ്മേളിക്കുന്ന അവസരങ്ങളില്‍പ്പോലും വിദേശ സന്ദര്‍ശനം നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നവര്‍ മനസ്സിലാക്കാത്തത് ഓരോ സന്ദര്‍ശനത്തിലും ഭാരതത്തിന് ഗുണകരമായ സംരംഭങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്ന സത്യമാണ്.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ്  ഇസ്ലാമിക ഭീകരവാദം.  ഇത് ഉന്മൂലനം ചെയ്യാന്‍ സംഘടിതവും പ്രതിബദ്ധതയോടു കൂടിയതുമായ ശ്രമം ആവശ്യമാണ്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നു മോദി ബ്രിട്ടനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇതിന് ബ്രിട്ടന്‍ കലവറയില്ലാത്ത സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. പേരെടുത്തു പറഞ്ഞില്ലെങ്കിലും പാക്കിസ്ഥാനു നേരെയാണ് പ്രധാനമന്ത്രി മോദി വിരല്‍ചൂണ്ടിയതെന്ന് വ്യക്തം. ഇപ്പോഴത്തെ ത്രിദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി നേടിയെടുത്തത് അനേകം കോടി ഡോളറിന്റെ സഹായമാണ്.

എട്ടു മുതല്‍ 12 ബില്യണ്‍ പൗണ്ടിന്റെ സഹായമാണ് ബ്രിട്ടന്‍ നല്‍കുന്നത്. മോദി ഭരണത്തെ വിമര്‍ശിക്കാന്‍ മാത്രം അറിയാവുന്ന ഭാരതത്തിലെ ബുദ്ധിജീവികള്‍ ഭാരതത്തിന്റെ സാമ്പത്തികവളര്‍ച്ചാ നിരക്ക് 7.3 ശതമാനത്തില്‍നിന്നും 7.5 ശതമാനമായി ഉയര്‍ന്നുവെന്ന് തിരിച്ചറിയുന്നില്ല. ഇന്ന് ഭാരതവും യുകെയും ആഗോള പങ്കാളികളാണ്. ഭാരതവും ബ്രിട്ടനും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കാനും മോദിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. യുകെ ജി-7 രാജ്യങ്ങളില്‍ ഏറ്റവും വികസിത രാജ്യമാണല്ലൊ. ഈ സന്ദര്‍ശനത്തോടെ ഭാരതത്തില്‍ മുതല്‍മുടക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ വിദേശശക്തിയായി ബ്രിട്ടന്‍ മാറും. ബ്രിട്ടനില്‍ 1.5 ബില്യണ്‍ ഭാരതീയരാണുള്ളത്. മോദിയുടെ സന്ദര്‍ശനം അവര്‍ക്കും പ്രചോദനമായി. ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിയ്‌ക്ക് അതിഗംഭീരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

ഭാരതം വളരെക്കാലമായി ആഗ്രഹിക്കുന്ന യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനു ബ്രിട്ടന്‍ പിന്തുണ വാഗ്ദാനം ചെയ്തു. സിവില്‍ ആണവമേഖലയില്‍ സഹകരിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും വിവിധ കമ്പനികള്‍ തമ്മില്‍ 1370 കോടി ഡോളറിന്റെ കരാറിന് ധാരണയായിട്ടുണ്ട്. അസഹിഷ്ണുതയുടെ പേരുപറഞ്ഞ് ചിലയാളുകള്‍ ബ്രിട്ടനിലും പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ഇവര്‍ ആര്‍ക്കോ വേണ്ടി വിടുപണി ചെയ്യുകയാണ്. ഗാന്ധിജിയുടെയും ബുദ്ധന്റെയും നാട്ടില്‍ അസഹിഷ്ണുത അത് എത്ര ചെറിയ സംഭവമാണെങ്കിലും അനുവദിക്കില്ലെന്ന് മോദി ഇതിന് പ്രതികരണമെന്നോണം പറയുകയുണ്ടായി. ഭാരതത്തിലെ ‘അസഹിഷ്ണുത’യുടെ പേരില്‍ ഉയര്‍ത്തിയ കോലാഹലങ്ങള്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പൊടുന്നനെ കെട്ടടങ്ങിയിരിക്കുകയാണ്.

രാഷ്‌ട്രീയപ്രേരിതമായിരുന്നു ഈ പ്രതിഷേധമെന്നതിന് മറ്റുതെളിവുകള്‍ വേണ്ട. ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലാണ് അസഹിഷ്ണുത നടമാടുന്നത്. സാഹിത്യകാരനായ ഗിരീഷ് കര്‍ണാട് പ്രകോപനപരമായ പ്രസ്താവന നടത്തിയത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കെമ്പ ഗൗഡയുടെ പേരുമാറ്റി ബെംഗളൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമെന്നാണ് ഗിരീഷ് പറഞ്ഞത്. കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനിടെയായിരുന്നു അത്യന്തം പ്രകോപനപരമായ ഈ നിര്‍ദ്ദേശം ഗിരീഷ് മുന്നോട്ടുവച്ചത്. അപകടം തിരിച്ചറിഞ്ഞ് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറഞ്ഞെങ്കിലും സംഘര്‍ഷത്തിന് അത് മതിയായിരുന്നു. ഗിരീഷ് കര്‍ണാട് മാത്രമല്ല രാജ്യമാകെ സംഘര്‍ഷം കുത്തിപ്പൊക്കിയ കോണ്‍ഗ്രസും അവരോട് വിധേയത്വം പുലര്‍ത്തുന്ന എഴുത്തുകാരും ജനങ്ങളോട് മാപ്പുപറയേണ്ടിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.