ദൈവം തന്റെ അറിവാകുന്ന ബ്രഹ്മജ്ഞാനം കൊണ്ട് മനുഷ്യലോകത്തില്‍ ബ്രഹ്മത്വം സൃഷ്ടിച്ച് ബ്രഹ്മവംശമായ ഗുരുപരമ്പരകളെ അല്ലെങ്കില്‍ ഗുരുപരമ്പരയെ നിലനിര്‍ത്തുമ്പോള്‍ തന്റെ ഭാഗ്യഗതിക്കുള്ള മാര്‍ഗ്ഗം ഭക്തിയാല്‍ പ്രത്യക്ഷമാക്കിയതിനാല്‍ താന്‍ അവര്‍ക്കായിട്ടും അവര്‍ തനിക്കായിട്ടും പ്രകാശിച്ചു ജീവിക്കുന്നതിനാല്‍ തന്റെ ഒന്നാമത്തെ ഭക്തിയെന്ന സ്ഥാനം കടന്നു ഭാഗ്യവാന്‍ എന്ന സ്ഥാനത്ത് തന്റെ അറിവും പ്രവൃത്തിയും കൊണ്ടെത്തിയിരിക്കുന്നു.
ഇപ്പോള്‍ ജനം ഭക്തി അല്ലെങ്കില്‍ ഭക്തന്മാര്‍ എന്ന തന്റെ ആദ്യത്തെ സ്ഥാനത്തെത്തി. വീണ്ടും തന്റെ ശിഷ്യപരമ്പരയുടെ അറിവും പ്രവൃത്തിയും കൊണ്ട് അവരുടെ ശിഷ്യപരമ്പര കൂടി ഭക്തി അല്ലെങ്കില്‍ ഭക്തന്മാര്‍ ആകുമ്പോള്‍ പ്രധാന ആചാര്യന്‍ അല്ലെങ്കില്‍ പ്രധാന ഗുരു തന്റെ മൂന്നാമത്തെ സ്ഥാനമായ ഭഗവാന്‍ ആയിത്തീരുന്നു. ഇപ്രകാരം മുറമുറയായി ഗുരു പരമ്പര പോകുന്നതിന് ഭക്തി അല്ലെങ്കില്‍ ഭക്തനെന്നും ഭാഗ്യവാനെന്നും ഭഗവാനെന്നും ഉദ്ധരിക്കുന്നു.
















