ശബരിമലയ്‌ക്ക് വൃതം കൊള്ളുന്നസ്വാമിമാര്‍ നാട്ടില്‍ കറുപ്പുടുത്ത് ശരണം വിളിച്ച് നടക്കും. നിശ്ചിത ദിവസം കെട്ടുനിറച്ച് യാത്രയാവും. സന്നിധാനം വരെ നടക്കുന്നവരും ചുരുക്കമല്ല. എന്നാല്‍ എല്ലാ സ്വാമിമാരും പമ്പയില്‍ മുങ്ങി പാപമെല്ലാം കഴുകികഴഞ്ഞ് പിതൃതര്‍പ്പണം നടത്തുക പതിവാണ്. സകല പിതൃപരമ്പരകള്‍ക്കും ബലികര്‍മ്മം നടത്തണം. തുടര്‍ന്ന് എല്ലാബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ടാണ് മലകയറ്റം. പമ്പകടന്നു എന്നചൊല്ല് ഇങ്ങനെയാണ് രൂപം കൊണ്ടത്.
പമ്പയും പിതൃകര്‍മ്മവും പ്രസിദ്ധമാണ്. സാധാരണ വാവിനും മറ്റും ചെയ്യുന്ന കര്‍മ്മങ്ങള്‍ അച്ഛനും അമ്മയും ഉള്ളവര്‍ ചെയ്യേണ്ടതില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ എല്ലാ സ്വാമിമാരും പമ്പാസരസ്സില്‍ പിതൃതര്‍പ്പണം നടത്തുക പതിവാണ്. ശ്രീരാമസ്വാമിയും ലക്ഷ്മണനും പമ്പയില്‍ ബലികര്‍മ്മം നടത്തിയിട്ടുണ്ടത്രേ.
ഉദയനുമായുള്ള യുദ്ധത്തില്‍ വീരമൃത്യു വരിയ്‌ക്കപ്പെട്ട സ്വന്തം അനുയായികള്‍ക്ക് വേണ്ടി അയ്യപ്പസ്വാമി തര്‍പ്പണം നടത്തിയിട്ടുണ്ട്. പമ്പാതടത്തില്‍ നിറയെ കര്‍മ്മികള്‍ ശ്രാദ്ധകര്‍മ്മത്തിന് ഇരുപ്പുണ്ട്. പമ്പയിലെ സദ്യതുടങ്ങിയവ നടത്തി മലകയറുന്നവര്‍ തുടര്‍ന്ന് കറുപ്പിനു പകരം വെളുത്തവസ്ത്രമാണ് ധരിക്കുക.
















