Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി യു ഡിഎഫില്‍ തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 09:00 pm IST
inWayanad

കല്‍പ്പറ്റ : നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി യു ഡിഎഫില്‍ തര്‍ക്കംരൂക്ഷം. സ്ഥാനത്തിനുവേണ്ടി ജനതാദള്‍(യു) ശാഠ്യം പിടിക്കുന്നതാണ് തര്‍ക്കത്തിനു നിദാനം. വൈസ് ചെയര്‍മാന്‍ പദവി ദളിനു ന ല്‍കാനാകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസും മുസ്‌ലിംലീഗും. 28 വാര്‍ഡുകളുള്ള നഗരസഭയില്‍ 15 സീറ്റുകളിലാണ് യു ഡിഎഫ് വിജയിച്ചത്. കോണ്‍ഗ്രസ്-എട്ട്, മുസ്‌ലിം ലീഗ്- അഞ്ച്, ജനതാദള്‍(യു) രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫ് നിയന്ത്രണത്തിലായിരുന്ന കഴിഞ്ഞ നഗരസഭാ ഭരണസമിതിയില്‍ അഞ്ച്‌വര്‍ഷവും ജനതാദള്‍ കൗണ്‍സിലറായിരുന്നു വൈസ് ചെയര്‍പേഴ്‌സണ്‍ പദവിയില്‍. അതിനാല്‍ത്തന്നെ ഇത്തവണയും ഉപാധ്യക്ഷ സ്ഥാനം കിട്ടണമെന്ന വാശിയിലാണ് ജനതാദള്‍(യു). എന്നാല്‍ രണ്ട് അംഗങ്ങളെ മാത്രം വിജയിപ്പിക്കാനായ ദളിനു വൈസ് ചെയര്‍മാന്‍ പദവിക്ക് അര്‍ഹതയില്ലെന്നാണ് കോ ണ്‍ഗ്രസ്, ലീഗ് പക്ഷം. മുന്‍ ചെയര്‍മാന്‍മാരില്‍ കോണ്‍ഗ്രസിലെ പി.പി.ആലിയും മുസ്‌ലിംലീഗിലെ എ.പി.ഹമീദും ഇത്തവണ വിജയിച്ചതും ദളിനുള്ള ചാന്‍സ് കുറച്ചിരിക്കയാണ്.

കല്‍പറ്റ നഗരസഭ അധ്യക്ഷ സ്ഥാനത്തിനു പുറമേ വയനാട് ജില്ലാപഞ്ചായത്ത്, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും ഇക്കുറി വനിതാ സംവരണമാണ്. ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിനാണ് ഭൂരിപക്ഷം. ക ല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത അഞ്ച് വര്‍ഷവും കോണ്‍ഗ്രസിനാണ് ലഭിക്കുക. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വനിതകള്‍ വിജയിച്ചിട്ടില്ല. യു.ഡി.എഫിലെ മറ്റു ഘടകകക്ഷികള്‍ക്കും വനിതാ പ്രാതിനിധ്യം ഇല്ല. അതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. കോണ്‍ഗ്രസ് ടിക്കറ്റില്‍ കോട്ടത്തറ ഡിവിഷനില്‍ വിജയിച്ച ശകുന്തള ഷണ്‍മുഖനോ ചാരിറ്റി ഡിവിഷനിലെ വിജയി ഉഷ തമ്പിയോ പ്രസിഡന്റാകാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാരാണ് ഇരുവരും. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിലെ ഈന്തന്‍ ആലി(പടിഞ്ഞാറെത്തറ), കെ.കെ.ഹനീഫ(പൊഴുതന) എന്നിവരില്‍ ഒരാള്‍ക്ക് ലഭിക്കും.

ജില്ലാപഞ്ചായത്തിലും കല്‍പറ്റ നഗരസഭയിലും ആദ്യ രണ്ടരവര്‍ഷം ആര്‍ക്കെന്ന കാര്യത്തി ല്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ധാരണയിലെത്തിയിട്ടില്ല. വ്യാഴാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ. ഇതിനുശേഷം അധികാരം പങ്കുവെക്കുന്നതു സംബന്ധിച്ച ചര്‍ച്ചയിലേക്ക് കടക്കാനാണ് യുഡിഎഫ് ഘടകകക്ഷികളുടെ പദ്ധതി. ക ല്‍പറ്റ ബ്ലോക്ക്പഞ്ചായത്തിനൊപ്പം നഗരസഭയിലും കോണ്‍ഗ്രസിനു ഭരണത്തിന്റെ ആദ്യ പകുതി ലഭിച്ചാല്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായിരിക്കും ആദ്യ രണ്ടര വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍. പടിഞ്ഞാറെത്തറ ഡിവിഷനില്‍ വിജയിച്ച കെ.ബി.നസീമയെയാണ് ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടുവെച്ചിരിക്കുന്നത്. നസീമ പ്രസിഡന്റായാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തോമാട്ടുചാല്‍ ഡിവിഷനില്‍ വിജയിച്ച പി.കെ.അനില്‍കുമാറിനോ തവിഞ്ഞാല്‍ ഡിവിഷനില്‍നിന്നുള്ള എ.പ്രഭാകരന്‍ മാസ്റ്ററോ വൈസ് പ്രസിഡന്റാകും. പാര്‍ട്ടിയിലെ എ ഗ്രുപ്പുകാരാണ് ഇവര്‍. ജില്ലാപഞ്ചായത്ത് ഭരണത്തിന്റെ ആദ്യപകുതി കോണ്‍ഗ്രസിനാണെങ്കില്‍ എടവക ഡിവിഷനില്‍ വിജയിച്ച ഐ ഗ്രൂപ്പില്‍നിന്നുള്ള ടി.ഉഷാകുമാരി പ്രസിഡ ന്റാകും. വൈസ്പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗ് ടിക്കറ്റല്‍ പനമരം ഡിവിഷനില്‍ വിജയിച്ച പി.കെ.അസ്മത്തിനോ കണിയാമ്പറ്റ ഡിവിഷനില്‍നിന്നുള്ള പി.ഇസ്മയിലിനോ ലഭിക്കും. പനമരം പഞ്ചായത്തിന്റെ മുന്‍പ്രസിഡന്റ് എന്ന നിലയില്‍ അസ്മത്തിണ് കൂടുതല്‍ സാധ്യത. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ അവസാന പകുതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ഉഷാകുമാരി.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പുല്‍പള്ളി ഡിവിഷനില്‍ നിന്നുള്ള ടി.എസ്.ദിലീപ്കുമാര്‍, ആനപ്പാറ ഡിവിഷനില്‍നിന്നുള്ള അഡ്വ. പി. ഡി.സജി എന്നിവരാണ് കോണ്‍ഗ്രസിന്റെ പരിഗണനയില്‍. പാര്‍ട്ടിയിലെ ഐ ഗ്രൂപ്പുകാരനാണ് ദിലീപ്കുമാര്‍. എ ഗ്രൂപ്പിലാണ് സജി. മുസ്‌ലിം ലീഗിലെ ജയന്തി രാജന്‍ വൈസ് പ്രസിഡന്റായേക്കും. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ് അഞ്ചുകുന്ന് ഡിവിഷനില്‍ വിജയിച്ച ജയന്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനും മുസ്‌ലിം ലീഗില്‍ നീക്കമുണ്ട്. എല്‍ഡിഎഫിനു ഭൂരിപക്ഷമുള്ള ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ സിപി എമ്മിലെ സുരേഷ്താളൂര്‍(ചുള്ളിയോട് ഡിവിഷന്‍) പ്രസിഡന്റും ലതശശി(കെ ാളഗപ്പാറ) വൈസ് പ്രസിഡന്റുമാകുമെന്നാണ് സുചന. പട്ടികവര്‍ഗ വനിതയ്‌ക്ക് സംവരണം ചെയ്തതാണ് മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇവിടെ തൊണ്ടര്‍നാട് ഡിവിഷനില്‍ വിജയിച്ച പ്രീത രാമനെ പ്രസിഡന്റാക്കാനുള്ള നീക്കത്തിലാണ് മുസ്‌ലിം ലീഗ്. ഈ ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ പുരുഷന്മാര്‍ വിജയിച്ചിട്ടില്ല. അതിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം അഞ്ച് വര്‍ഷവും കോണ്‍ഗ്രസിനായിരിക്കും. വെള്ളമുണ്ട ഡിവിഷനില്‍ വിജയിച്ച കെ.ജെ.പൈലിക്കാണ് സാധ്യത.

ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ബത്തേരി നഗരസഭയില്‍ ചെയര്‍മാന്‍ ആരാകൂമെന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 35വാര്‍ഡുകളുള്ള നഗരയില്‍ എല്‍ഡിഎഫും യുഡിഎഫും 17 വീതം സീറ്റുകളിലാണ് വിജയിച്ചത്. ഒരുസീറ്റല്‍ വിജയിച്ച ബിജെപി പിന്തുണയോടെ ഭരണസമിതി രൂപീകരിക്കില്ലെന്ന് രണ്ട് മുന്നണികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നിരിക്കെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നറുക്കെടുപ്പ്‌നടന്നേക്കും. നറുക്ക് എ ല്‍ഡിഎഫിനു അനുകൂലമെങ്കി ല്‍ സിപിഎമ്മിലെ സി.കെ.സഹദേവന്‍ ചെയര്‍മാനാകും. കോണ്‍ഗ്രസിലെ എന്‍.എം.വിജയന്‍, മുസ്‌ലിം ലീഗിലെ പി.പി.അയ്യൂബ് എന്നിവര്‍ യു.ഡി.എഫ് നിരയില്‍ ചെയര്‍മാന്‍ സ്ഥാനത്തിനു വട്ടമിടുന്നവരില്‍ പ്രമുഖരാണ്.

അധ്യക്ഷ സ്ഥാനം പട്ടികവര്‍ഗത്തിനു സംവരണംചെയ്ത മാനന്തവാടി നഗരസഭയില്‍ സിപിഎമ്മിലെ ശരദസജീവന്‍, പി.ആര്‍.പ്രവീജ് എന്നിവര്‍ക്കാണ് സാധ്യത. സി പിഐയിലെ ശോഭരാജന്‍ ൈവസ് ചെയര്‍പേഴ്‌സനായേക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.