Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിവില്‍ സപ്ലൈസും മില്ലുടമകളും ഒത്തുകളിച്ച് നെല്ലുസംഭരണം അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 07:56 pm IST
in Alappuzha

അമ്പലപ്പുഴ: സിവില്‍ സപ്ലൈസ് അധികൃതരും മില്ലുടമകളും ഒത്തുകളിച്ച് നെല്ലുസംഭരണം അട്ടിമറിക്കുന്നു. ഇതോടെ കോടികളുടെ നഷ്ടത്തിന് കാര്‍ഷിക മേഖല സാക്ഷിയാകും. ഈര്‍പ്പത്തിന്റെ പേരു പറഞ്ഞ് നെല്ലിന് പരമാവധി കിഴിവ് ആവശ്യപ്പെടുന്നതോടെ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ് മില്ലുടമകള്‍.

നേരത്തെ അതാതു പാഡി ഓഫീസര്‍മാര്‍ക്കായിരുന്നു നെല്ലുസംഭരണത്തിന്റെ ചുമതല. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് സിവില്‍ സപ്ലൈസിന്റെ എറണാകുളത്തെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് നെല്ലെടുക്കാന്‍ മില്ലുടമകളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ രംഗത്ത് വന്‍ അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.

ഈ തീരുമാനം മൂലം വന്‍കുത്തകകളാണ് ഇത്തവണ നെല്ലുസംഭരണത്തിന്റെ പേരില്‍ രംഗത്തെത്തിയിരിക്കുന്നത്.

സാധാരണ കര്‍ഷകരെ ചൂഷണം ചെയ്യുന്നതരത്തിലാണ് ഇവര്‍ നിലവില്‍ കാര്‍ഷിക മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. ഈര്‍പ്പത്തിന്റെ പേരുപറഞ്ഞ് 15 കിലോ കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെടുന്നത്. ഈര്‍പ്പമില്ലാത്ത നല്ല നെല്ലുപോലും ഈ രീതിയിലുള്ള കിഴിവില്‍ നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. ചില പാടശേഖരങ്ങളില്‍ തുടക്കത്തില്‍ ആറും എട്ടും കിലോവരെ കിഴിവില്‍ നെല്ലെടുപ്പ് ആരംഭിച്ചിട്ട് ഈര്‍പ്പത്തിന്റെ കൂടുതലാണെന്നു പറഞ്ഞ് ഇത് പത്തും പതിനഞ്ചും ആയി മാറ്റി. കര്‍ഷകര്‍ ഇത് അംഗീകരിക്കാതെ വന്നതോടെ സംഭരണം പാതി വഴിയിലിട്ട് ഉപേക്ഷിക്കുകയാണ് മില്ലുടമകള്‍. ഇവരുടെ തന്നിഷ്ടത്തിന് കൂട്ടുനില്‍ക്കുകയാണ് സിവില്‍ സപ്ലൈസ് അധികൃതരും. ഏക്കറിന് മുപ്പത്തി അയ്യായിരം രൂപ വരെ കൃഷിയിറക്കിയ കര്‍ഷകര്‍ കൊയ്‌ത്തിനുശേഷം കണ്ണീരണിയുന്ന കാഴ്ചയാണിവിടെ. കര്‍ഷകരെ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന മില്ലുടമകള്‍ ഇതിന്റെ ഒരു വിഹിതം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കും കൈമാറുന്നു. ഇതിന്റെ തെളിവാണ് കുന്നുമ്മയില്‍ നടന്നത്.

ഗുണമേന്മയുള്ള നെല്ല് 15 കിലോ കിഴിവില്‍ എടുക്കാമെന്ന് മില്ലുടമകള്‍ പറഞ്ഞത് കര്‍ഷകര്‍ അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം പാഡി ഓഫീസര്‍ക്കു സിവില്‍ സപ്ലൈസ് മാനേജിങ് ഡയറക്ടര്‍ ഉത്തരവ് നല്‍കിയത് ഈ പാടശേഖരത്തിലെ നെല്ല് എടുക്കരുതെന്നാണ്. സംസ്ഥാനത്തെ പ്രമുഖ കമ്പനിയാണ് ഇവിടെ നെല്ല് എടുക്കാന്‍ ആദ്യമെത്തിയത്. ലക്ഷങ്ങള്‍ ചെലവഴിച്ച് കൃഷി നടത്തുന്ന കര്‍ഷകര്‍ ഒടുവില്‍ നെല്ല് പാടത്ത് കിടന്നു നശിക്കാതിരിക്കാന്‍ ഗതികേടുകൊണ്ട് മില്ലുടമകള്‍ ആവശ്യപ്പെടുന്ന കിഴിവില്‍ നല്‍കുകയുണ്ടായി.

മഴ പെയ്താല്‍ മില്ലുടമകള്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടും. നെല്ല് ഉണക്കിയെടുക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന കര്‍ഷകരെയാണ് ഈ രീതിയില്‍ ചൂഷണം ചെയ്യുന്നത്. ഗുണമേന്മയുള്ള നെല്ല് തങ്ങളുടെ ബ്രാന്‍ഡ് അരിയാക്കിയശേഷം ഗുണനിലവാരം കുറഞ്ഞ നെല്ലാണ് മില്ലുടകള്‍ സര്‍ക്കാരിനു നല്‍കുന്നത്. കുട്ടനാടന്‍ പാടശേകരങ്ങളില്‍ നിന്നെടുക്കുന്ന ഒരുമണി നെല്ലുപോലും മില്ലുടമകള്‍ സര്‍ക്കാരിലേക്ക് നല്‍കാറില്ല.

പകരം ആന്ധ്രയില്‍ നിന്നും ലഭിക്കുന്ന ഒരു രൂപയുടെ അരിയില്‍ മായംചേര്‍ത്താണ് സര്‍ക്കാരിന് നല്‍കുന്നത്. ഭൂരിഭാഗം മില്ലുടമകളും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ചൂഷണം നടക്കുന്നത്. പാടശേഖരങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ നെല്ല് കെട്ടിക്കിടന്നിട്ടും ഇവസംഭരിക്കാന്‍ മില്ലുടമകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കാത്തതില്‍ കാരണവും ഇതുതന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.