കൊച്ചി: പരാജയങ്ങളെ അടിത്തറയാക്കിയാണ് ഗൂഗിള്‍ വിജയം നേടിയതെന്ന് ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് തലവനും ചീഫ് ഇവാഞ്ചലിസ്റ്റുമായ ഗോപി കല്ലായില്‍. ഗൂഗിളിന്റെ എഴുനൂറോളം ആശയങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പരാജയങ്ങളാണ് വിജയങ്ങള്ക്കടിത്തറയായത്. ലെ മെരിഡിയന്‍ കണ്വന്ഷന് സെന്ററില്‍ ടൈകോണ്‍ കേരള സംരംഭക സമ്മേളനത്തില്‍ സമാപന ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള വികസന കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന ആശയങ്ങള്‍ പല ഘട്ടങ്ങളിലായി പരാജയപ്പെടുകയോ പരാജയ ഭീഷണി നേരിടേണ്ടി വരികയോ ചെയ്യും. പത്ത് തവണ പരാജയപ്പെട്ടാലും പിന്മാറാത്ത ധൈര്യം നവസംരംഭകര്ക്കുണ്ടാവണം.
ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ചുവടുപിടിച്ചുള്ള സംരംഭകത്വം ഗ്രാമീണ മേഖലയിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ സമത്വത്തിലധിഷ്ഠിതമായ വളര്‍ച്ച സാധ്യമാവുകയുള്ളള്ളു. ലോക ജനസംഖ്യയില്‍ 40 ശതമാനം മാത്രമേ ഇന്റര്‍നെറ്റ് വഴി ബന്ധിക്കപ്പെട്ടിട്ടുള്ളൂ. അറുപത് ശതമാനത്തിന്റെ പുരോഗതിക്കായി വിവര സാങ്കേതിക വിദ്യ കടന്നുചെല്ലേണ്ടത് ഗ്രാമീണപിന്നോക്ക മേഖലകളിലേക്കാണ്. ഗ്രാമീണ മേഖലകളില്‍ വേഗതയേറിയ ഇന്റര്‍നെറ്റ് എത്തിക്കാന്‍ നിലവിലുള്ള ആശയങ്ങള്‍ അപര്യാപ്തമാണ്. ഇതിനായി ഗൂഗിള്‍ പ്ലസ് ആവിഷ്കരിച്ച ചുവടുവെയ്പാണ് പ്രൊജക്ട് ലൂണ്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ. ജോസ്, ബ്രാഹ്മിന്‍സ് ഫുഡ്സ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു, എന്‍ഐഐഎസ്ടി ചീഫ് സയന്റിസ്റ്റ് ഡോ. ശ്രീകുമാര്‍, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോണ്‍, കൊട്ടാരം അഗ്രൊ ഫുഡ്സ് സിഇഒ പ്രശാന്ത് പരമേശ്വരന് എന്നിവര്‍ സംസാരിച്ചു. ടൈ കേരള മുന്‍ പ്രസിഡന്റും മെന്റര്‍ ഗുരുവുമായ എസ് ആര് നായര്‍, ടൈ കേരളാ പ്രസിഡന്റ് എ.വി. ജോര്‍ജ്, സീനിയര്‍ വൈസ് പ്രസിഡന്റ് എം.എസ്.എ. കുമാര്‍, വൈസ് പ്രസിഡന്റ് രാജേഷ് നായര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: