കൊച്ചി: മലയാള സിനിമാ ലോകം നിര്‍മ്മാതാവിനെ തകര്‍ക്കുന്ന നിലപാടാണ് തുടരുന്നതെന്ന് ബെന്‍ സിനിമയുടെ നിര്‍മ്മാതാവ് ഡോ. സാജന് കെ ജോര്‍ജ് കുറ്റപ്പെടുത്തി.
ജോണ്‍ എബ്രാഹാമിനോടൊപ്പം സിനിമാ പ്രവര്‍ത്തനം ആരംഭിച്ച തനിക്ക് നല്ല സിനിമകള്‍ നിര്‍മ്മിക്കണമെന്ന താല്പര്യം മാത്രമാണ് ഉള്ളത്. ഈ രീതി തുടര്‍ന്നാല്‍ മലയാള സിനിമ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കളെ കിട്ടാത്ത സ്ഥിതി സംജാതമാകും.
താന്‍ നിര്‍മ്മിച്ച പുതിയ സിനിമ നല്ലതാണെന്നാണ് കാണികള്‍ വിധിയെഴുതിയത്. എന്നാല്‍ അത് പ്രദര്‍ശിപ്പിക്കുന്നതിന് തീയറ്ററുകാര് തയ്യാറാകുന്നില്ല. ഏതെങ്കിലും തമിഴ് സിനിമ വന്നാല്‍ മലയാളം മാറ്റി അത് പ്രദര്‍ശിപ്പിക്കലായി. അടിയും, ഇടിയും, വെടിയും അടങ്ങുന്ന സിനിമാക്കാരുടെ കുത്തകയാണ് മലയാള സിനിമാ ലോകം. ഇതര സംസ്ഥാനങ്ങളില്‍ ഇത്തരം നടപടികളില്ല.
50തിലധികം നല്ല മലയാളം സിനിമകള്‍ സിനിമാലോകത്തെ കുത്തകകളുടെ ഒറ്റപ്പെടുത്തല്‍ മൂലം തീയറ്ററുകളിലെത്താതെ ചിത്രീകരണം പോലും തടസ്സപ്പെട്ട് പാതി വഴിയിലായിരിക്കയാണ്. എല്ലാ കടമ്പകളും കടന്ന് സിനിമ പ്രദര്ശിപ്പാന് തീയറ്ററുകളിലെത്തുമ്പോള്‍ അവ പ്രദര്‍ശിപ്പിക്കാന്‍ തീയ്യറ്ററുടമകള്‍ തയ്യാറാകാത്തത് നിര്‍മ്മാതാക്കളെ തകര്‍ക്കും. മലയാളത്തില്‍ മാത്രമാണ് ഇത്തരം പ്രശ്നങ്ങളുള്ളൂ. സിനിമാ ലോകം എന്ന് പറഞ്ഞാല്‍ നിര്‍മ്മാതാക്കള്‍ ഒഴികെയുള്ളവര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. സിനിമ ചിത്രീകരണം തുടങ്ങിയാല്‍ അത് മുന്നോട്ട് പോകണമെന്നത് നിര്‍മ്മാതാവിന്റെ മാത്രം ആവശ്യമായിട്ടാണ് മലയാള സിനിമലോകത്തുള്ളവരുടെ കണക്ക്കൂട്ടല്‍.
കോടികള്‍ മുടക്കി സിനിമ വ്യവസായത്തിനിറങ്ങിയാല് അവസാനിപ്പിക്കാതെ പോയാല്‍ പണം പോകും. നിര്‍മ്മാതാവ് പാപ്പരാകും. മറ്റാര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. സമയം നോക്കി നിര്‍മ്മാതാവിനെ പിഴിയുകയാണ് സിനിമാലോകത്തെ എല്ലാവരും തുടരുന്നത്. എതിര്‍ത്ത് സംസാരിക്കുന്നവരെ തകര്‍ത്തെറിയുന്ന ചരിത്രമാണ് മലയാള സിനിമാലോകത്തിനുള്ളത്. ഈ ഭയമാണ് ആരും എതിര്‍ക്കാതിരിക്കാന്‍ കാരണം. തനിക്കിക്കാര്യത്തില്‍ ഭയമില്ലെന്ന് ഡോ. സാജന് കെ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സംവിധായകന് വിപിന്‍ അറ്റ്ലി ഇത് തന്റെ വിഷയമല്ലെന്ന വിധത്തിലാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: