പത്തനംതിട്ട: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെഭാഗമായി നിര്‍മിച്ച സന്നിധാനത്തെ മാലിന്യ സംസ്കരണ പ്ലാന്റിന്റെയും ശരംകുത്തിയിലെ ക്യു കോംപ്ലക്സുകളുടെയും പമ്പയിലെ റസ്റ്റോറന്റ് ബ്ലോക്കിന്റെയും നിലയ്ക്കലെ റോഡുകളുടെയും പാര്‍ക്കിംഗ് യാര്‍ഡുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം ഇന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.
രാവിലെ 10ന് സന്നിധാനത്ത് നടക്കുന്ന മാലിന്യസംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്, ശബരിമല സ്പെഷല്‍ കമ്മീഷണര്‍ കെ.ബാബു, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്മാന് കെ. ജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ദേവസ്വം സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജി. ഹരികുമാര്‍, ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ. സജീവന്, കെഎസ്ഇബി ദക്ഷിണ മേഖല വിതരണ വിഭാഗം ചീഫ് എന്‍ജിനിയര്‍ ജി. മോഹനനാഥ പണിക്കര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ജനറല്‍ ജി. മുരളികൃഷ്ണന്, ശബരിമല വികസന പദ്ധതികളുടെ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജി.എല്‍ വിനയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
സന്നിധാനത്ത് 22.87 കോടി രൂപ ചെലവിലാണ് മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മിച്ചത്. ശരംകുത്തിയില്‍ 39 കോടി രൂപ ചെലവില്‍ ആറ് ക്യു കോംപ്ലക്സുകളും, 2.05 കോടി രൂപ ചെലവില്‍ ടോയ്ലറ്റ് ബ്ലോക്കും, 1.69 കോടി രൂപ വീതം ചെലവില്‍ രണ്ട് വാട്ടര്‍ ടാങ്കുകളും നിര്‍മ്മിച്ചിട്ടുണ്ട്. സന്നിധാനത്തേക്ക് ഏരിയല്‍ ബഞ്ച്ഡ് കേബിള്‍സ് ഉപയോഗിച്ചുള്ള വൈദ്യുതീകരണത്തിന് 4.35 കോടി രൂപയും, പമ്പയില്‍ ടോയ്ലറ്റ് ബ്ലോക്കിന് 1.87 കോടി രൂപ യും ഗോഡൗണ്‍ ബില്‍ഡിംഗിന് 1.45 കോടി രൂപയുമാണ് ചിലവ്. 3.78 കോടി രൂപ ചെലവില്‍ റസ്റ്റോറന്റ് ബ്ലോക്കും 3.78 കോടി രൂപ ചെലവില്‍ അന്നദാനം ബ്ലോക്കും നിലയ്ക്കല്‍ 8.14 കോടി രൂപ ചെലവില്‍ റോഡുകളും പാര്‍ക്കിംഗ് യാര്‍ഡുകളും അനുബന്ധ സൗകര്യങ്ങളും മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: