മനസാ, വാചാ, കര്‍മ്മണാ ഉള്ള പരിശുദ്ധി ആണ് ബ്രഹ്മചര്യം. ബ്രഹ്മചര്യാനുഷ്ഠാനം നിങ്ങള്‍ക്കു നല്ല ആരോഗ്യവും മനഃശക്തിയും ദീര്‍ഘായുസ്സും, ഈശ്വരസാക്ഷാത്ക്കാരവും പ്രദാനം ചെയ്യും. ഒരു തികഞ്ഞ ബ്രഹ്മചാരിക്ക് ഈ ലോകം മുഴുവനും ഇളക്കി മറിക്കാന്‍ കഴിയും.
ബ്രഹ്മചര്യ ശക്തികൊണ്ടാണ് ലക്ഷ്മണന് രാവണന്റെ പുത്രനെ, മേഘനാഥനെ കൊല്ലാന്‍ കഴിഞ്ഞത്. ബ്രഹ്മചര്യ ശക്തിയാലാണ് പാണ്ഡവരുടേയും, കൗരവരുടേയും പിതാമഹനായ ഭീഷ്മര്‍ക്ക് മരണത്തെപ്പോലും കീഴടക്കാന്‍ കഴിഞ്ഞത്. ഹനുമാന്‍ മഹാവീരനായി തീര്‍ന്നതും ബ്രഹ്മചര്യ ശക്തികൊണ്ടാണ്.
ബ്രഹ്മചര്യംകൊണ്ട് നിങ്ങള്‍ക്ക് അത്ഭുതകരമായ ആരോഗ്യം ഉണ്ടാകും. ബ്രഹ്മചര്യം ആചരിച്ചാല്‍ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സും, മഹത്വവും, ശക്തിയും, കരുത്തും, ഓര്‍മ്മശക്തിയും, അറിവും, ധനവും, ഒരിക്കലും നശിക്കാത്ത കീര്‍ത്തിയും ധാര്‍മ്മീയതയും, സത്യവും എല്ലാം ഉണ്ടാകും. നിങ്ങള്‍ മുടങ്ങാതെ ജപവും, കീര്‍ത്തനവും, പ്രാര്‍ത്ഥനയും, ധ്യാനവും, സര്‍വ്വാംഗാസനവും ശീലിക്കു. നിങ്ങള്‍ ശുദ്ധമായ സസ്യാഹാരം കഴിക്കൂ. നിങ്ങള്‍ ശക്തനായ ബ്രഹ്മചാരിയായിത്തീരും.
















