ടോറിനോ: ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ ഇന്റര്‍ മിലാന് ജയം. എവേ മത്സരത്തില്‍ ടോറിനൊയെ മടക്കമില്ലാത്ത ഒരു ഗോളിന് തുരത്തി ഇന്റര്‍. 31ാം മിനിറ്റില്‍ ജോഫ്രി കൊണ്ടൊഗ്ബിയ സ്കോറര്‍. 12 കളികളില്‍ 27 പോയിന്റായി ഇന്ററിന്.
അതേസമയം, മുന്‍ ചാമ്പ്യന്‍ എസി മിലാന് സമനില.
സ്വന്തം മൈതാനത്ത് അറ്റ്ലാന്റയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു മിലാന്. 12 കളികളില്‍ 20 പോയിന്റുള്ള മിലാന് അഞ്ചാമത്. മറ്റൊരു കളിയില്‍ ബൊളോന 2-0ന് വെറോണയെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: