നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ പത്തുവര്‍ഷമായി നഗരസഭ ഭരിച്ച ഇടതുവലതു മുന്നണികള്‍ നടത്തിയ അഴിമതിയെ തിരിച്ചറിഞ്ഞ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ബിജെപിയെ വിജയത്തിലെത്തിച്ചു. ബിജെപിയുടെ അഞ്ചുസ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.
എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്തള്ളി 442 വോട്ടു നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി എസ്.എസ്. സ്വപ്നജിത്ത് 44 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അമരവിള വാര്‍ഡില്‍ 372 വോട്ടു നേടി 42 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷിബുരാജ് കൃഷ്ണയും തവരവിള വാര്‍ഡില്‍ 388 വോട്ട് നേടി 114 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി.എന്‍.ശശികലയും വിജയക്കൊടി പാറിച്ചു. നിലമേല്‍ വാര്‍ഡില്‍ 360 വോട്ട് നേടി 96 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി.ഹരികുമാര്‍ വിജയിച്ചു. ആലുംമൂട്ടില്‍ 320 വോട്ടു നേടി 28 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍.ഉഷാകുമാരിയാണ് വിജയിച്ചത്.
ഇടതുവലതു മുന്നണികളുടെ അഴിമതി ഭരണത്തിനുള്ള താക്കീതായി മാറി ബിജെപിയുടെ ചരിത്രവിജയം. ഭരണകക്ഷിയായിരുന്ന യുഡിഎഫിന് 12 വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാനായത്.
യുഡിഎഫ് പരാജയം അറിഞ്ഞ വാര്‍ഡുകള്‍ എല്‍ഡിഎഫിന് അനുകൂലമായി വരുമെന്ന പ്രതീക്ഷയും തകിടം മറിഞ്ഞു.
എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുത്ത വാര്‍ഡുകളിലാണ് ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്.
എല്‍ഡിഎഫ് 22, യുഡിഎഫ് 12, ബിജെപി 5, സ്വതന്ത്രന് 5 എന്നിങ്ങനെയാണ് കക്ഷി നില. കോണ്‍ഗ്രസ് റിബലില് നാലുപേര്‍ വിജയിച്ചു. റിബലായി മത്സരിച്ച മുന്‍ ചെയര്‍മാനും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: