നിലമ്പൂര്‍: ഈ നവംബര്‍ സിപിഎമ്മിന് നിലമ്പൂരില്‍ സമ്മാനിച്ചത് കനത്ത നഷ്ടമാണ്. വീട്ടിച്ചാല്‍ ഡിവിഷനില്‍ നിന്നും മത്സരിച്ച ലോക്കല്‍ സെക്രട്ടറി റഹീമടക്കം മിക്കവരും തോറ്റു. കഴിഞ്ഞ കൗണ്‍സിലില്‍ പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന സിപിഎം ഇത്തവണ അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. എന്നാല്‍ ബിജെപി പിന്തുണച്ച സിപിഎം വിമതനും മുന്‍ കോണ്‍ഗ്രസ് നേതാവും വിജയം കൊയ്തു. ബിജെപിയുടെ മുന്നേറ്റത്തില്‍ കടപുഴകി വീണത് സിപിഎമ്മായിരുന്നു.
നിലമ്പൂരിലെ കണ്ണൂരെന്ന് അവകാശപ്പെട്ടിരുന്ന 28-ാം ഡിവിഷനില്‍ സിപിഎം തറപറ്റി. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്-ലീഗ്-സിപിഎം സഖ്യം അവസാന നിമിഷവും സജീവമായി ശ്രമിച്ചിരുന്നു. തങ്ങള്‍ പരാജയപ്പെട്ടാലും ബിജെപി ജയിക്കരുതെന്ന സിപിഎമ്മിന്റെ വാശിയാണ് അവരുടെ അതപതനത്തിന് കാരണം. ഇത് ഏറ്റവും ഗുണം ചെയ്തത് യുഡിഎഫിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: