കോഴിക്കോട്: 48 സീറ്റുകള്‍നേടി തോറ്റവരില്‍ പ്രമുഖരും. എല്‍ഡിഎഫ് വിജയിച്ചെങ്കിലും പ്രധാന നേതാക്കള്‍ പരാജയത്തിന്റെ രുചിയറിഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജാനമ്മ കുഞ്ഞുണ്ണി, മേയര്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെട്ടിരുന്ന സിപിഎം മുന്‍ ഏരിയാ സെക്രട്ടറി കാനങ്ങോട്ട് ഹരിദാസ്, ഭാസി മലാപ്പറമ്പ്, എഐടിയുസി ജില്ലാനേതാവ് പി.കെ നാസര്‍, ഡിവൈഎഫ്ഐ നേതാവും സിറ്റി കൗണ്‍സിലറുമായ കെ.സിനി എന്നിവര്‍ പരാജയപ്പെട്ടു. പതിവ് പോലെ സിപിഐ സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് കാലുവാരി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാലിങ്കലില്‍ നാലാംസ്ഥാനത്തേക്കും, മീഞ്ചന്ത, കാരപ്പറമ്പ്, നടക്കാവ് എന്നിവിടങ്ങില്‍ നാലാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. ചക്കോരത്ത്കുളം വാര്‍ഡില്‍ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ വിജയവും നടക്കാവ് വാര്‍ഡില്‍ പി.കിഷന്‍ചന്ദിന്റെ വിജയവും ഇരുമുന്നണികളുടെയും തമ്മിലുള്ള രഹസ്യധാരണയുടെ ഫലമായിരുന്നു. ചക്കോരത്ത്കുളം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജനതാദള്‍ യുവിന്റെ ടി.ജയാനന്ദന് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇവിടെ യുഡിഎഫ് വോട്ട് തോട്ടത്തില്‍ രവീന്ദ്രന് അനുകൂലമായി മറിക്കുകയായിരുന്നു. നടക്കാവ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുബ്ബലാല്‍ പാടക്കല്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഇവിടെ ജനതാദള്‍ യുവിന്റെ പി.കിഷന്‍ചന്ദാണ് വിജയിച്ചത്. രണ്ട് സ്ഥലത്തും ബിജെപിയെ പരാജയപ്പെടുത്തുകയായിരുന്നു ഇരുമുന്നണികളുടെയും ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: