ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ജന്മദിനാശംസകള് അറിയിച്ചത്.ഇന്നാണ് അദ്വാനിക്ക് 88 തികയുന്നത്. അഡ്വാനി തനിക്കു മാര്‍ഗദര്‍ശിയും ആവേശവുമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
വ്യക്തിപരമായി അദ്വാനിയില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനായെന്ന് മോദി പറയുന്നു. തന്റെ ഏറ്റവും മികച്ച അധ്യാപകനാണ് അദ്വാനി. സ്വയം സമര്‍പ്പിച്ചുള്ള സേവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണവും മാര്ഗനിര്ദ്ദേശിയും പ്രചോദനവുമാണ് അദ്ദേഹമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ഇന്ന് അദ്വാനിക്ക് 88 വയസ്സ് തികയും. ബിഹാര്‍ നിയമസഭയിലെ വിജയമാണ് അദ്ദേഹത്തിന് നല്കാനാവുന്ന ഏറ്റവും വലിയ സമ്മാനമെന്ന് ബിജെപി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: