കരുനാഗപ്പള്ളി: ബിജെപി തൊടിയൂര്‍ ജില്ലാ ഡിവിഷന് സ്ഥാനാര്‍ഥി രാജിരാജിനെ എല്‍ഡിഎഫുകാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ചു. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. അധ്യാപികയായ അവര്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ അഞ്ച് ബൈക്കിലായെത്തിയ പത്തംഗസംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രാജിരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശെല്‍വരാജ്, സദാം, അര്‍ഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമിച്ചതെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: