കൊല്ലം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ബിജെപി കൊല്ലം ജില്ലയില്‍ കരുത്ത് തെളിയിച്ചു. കഴിഞ്ഞ തവണ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡിലും ഒരു മുനിസിപ്പാലിറ്റി വാര്‍ഡിലുമാണ് ബിജെപി ജയിച്ചത്. ഇത്തവണ ജില്ലയില്‍ ആകെയുള്ള 68 പഞ്ചായത്തുകളില്‍ 39 പഞ്ചായത്തുകളില്‍ നിന്നായി 79 പ്രതിനിധികളുണ്ട്.
മുനിസിപ്പാലിറ്റികളില്‍ അഞ്ചുസീറ്റ് നേടി. കൊല്ലം കോര്‍പ്പറേഷനില്‍ 15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രണ്ടംഗങ്ങളുമായി അക്കൗണ്ട് തുറക്കാന്‍ സാധിച്ചു. ജയിച്ചുവന്ന നിരവധി പഞ്ചായത്തുകളില്‍ ഭരണം നിയന്ത്രിക്കുന്ന ശക്തിയായി.
ജില്ലയില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി വിജയിച്ച് ഭരണത്തിലെത്താന്‍ സാധിക്കുന്ന പഞ്ചായത്തുകള്‍ ഉണ്ടായിരുന്നു. ബിജെപി ഭരണസാധ്യതകളെ ഇല്ലാതാക്കാന്‍ സിപിഎം-കോണ്‍ഗ്രസ് പരസ്പരം സഹായിച്ചതിന്റെ തെളിവ് വ്യാപകമായി കാണാം. കൊല്ലം കോര്‍പ്പറേഷനില്‍ ചാത്തിനാംകുളത്ത് ഏഴുവോട്ടിന് പരാജയപ്പെട്ടപ്പോള്‍ ഇടതുമുന്നണി സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ കഴിയാതെ മൂന്നാമതായി. യുഡിഎഫ് നാലാമതായി. ബിജെപി ജയിക്കാതിരിക്കാന്‍ എസ്ഡിപിഐക്ക് വേണ്ടി കോണ്‍ഗ്രസ്-സിപിഎം വോട്ട് നല്കി. എസ്ഡിപിഐ ജയിച്ചാലും ബിജെപി ജയിക്കരുതെന്ന നിലപാട് എടുത്ത സിപിഎമ്മിന് ഭാവിയില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: