പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലും കാങ്കോല്‍ – ആലപ്പടമ്പ് പഞ്ചായത്തുള്‍പ്പെടെയുളള മേഖലയിലെ പഞ്ചായത്തുകളിലും ബിജെപിക്ക് വന്‍ വോട്ട് വര്‍ദ്ധന. സിപിഎം രക്തസാക്ഷിക പയ്യന്നൂരില്‍ കോറോം വാര്‍ഡില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തെതി. കാങ്കോല്‍ -ആലപ്പടമ്പ് പഞ്ചായത്തില്‍ മത്സരിച്ച എട്ടിടങ്ങളില്‍ ആറിടത്ത് ബിജെപി രണ്ടാം സ്ഥാനത്തെത്തി. പാണപ്പുഴ-കടന്നപ്പള്ളി പഞ്ചായത്തിലും മേഖലയിലെ മറ്റ് ഇടത് കോട്ടകളിലും ശക്തമായ മുന്നേറ്റം ബിജെപി കാഴ്ചവെച്ചു. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷനുകളിലും ശക്തമായ സാന്നിധ്യം ബിജെപി ഉണ്ടാക്കി. ജില്ലാ പതായത്ത് ഡിവിഷനുകളില്‍ ഇടതു കോട്ടയായ കരിവെള്ളൂരില്‍ ബിജെപി 4663 വോട്ട് നേടി. കുഞ്ഞിമംഗലത്ത് 4945 ഉം പരിയാരത്ത് 3919 ഉം കടന്നപ്പള്ളിയില്‍ 4037 ഉം വോട്ടുകള്‍ ബിജെപി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: