അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ മുന്നണികളെ പിന്തള്ളി ബിജെപി മുന്നേറ്റം നടത്തി. മണ്ഡലത്തില്‍പ്പെടുന്ന ആലപ്പുഴ നഗരസഭയിലെ മൂന്നു വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. മുല്ലയ്ക്കല്, ഏഎന്പുരം, കളര്‍കോട് എന്നിവിടങ്ങളിലാണ് താമര വിരിഞ്ഞത്. അമ്പലപ്പുഴ ക്ഷേത്രനഗരിയിലും ഇത്തവണ താമര വിരിഞ്ഞു. യുഡിഎഫ് കോട്ടയെന്നറിയപ്പെടുന്ന അമ്പലപ്പുഴ തെക്കു പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ബിജെപിയുടെ സുഷമ രാജീവാണ് വിജയിച്ചത്.
പത്തുവര്‍ഷമായി ഗ്രാമപഞ്ചായത്തംഗവും കോണ്‍ ഗ്രസ് നേതാവുമായ വത്സല എസ്. വേണുവിനെയാണ് സുഷമ പരാജയപ്പെടുത്തിയത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ ബിജെപി സ്ഥാ നാര്‍ത്ഥി മനോജും വിജയിച്ചു. അമ്പലപ്പുഴ തെക്കില്‍ എല്‍ഡിഎഫ് 10, യുഡിഎഫ് 2, ബിജെപി രണ്ട്, എസ്ഡിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
അമ്പലപ്പുഴ വടക്കുപഞ്ചായത്തിലാണ് ബിജെപി ചരിത്രവിജയം നേടിയത്. നാലു ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇക്കുറി വിജയിച്ചു. മൂന്നാം വാര്‍ഡില്‍ വി. ശ്രീജിത്ത്, അഞ്ചാം വാര്‍ഡില്‍ മിനി, എട്ടാം വാര്‍ഡില്‍ സി. പ്രദീപ്, 17-ാം വാര്‍ഡില്‍ ഷാജി പഴുപ്പാറയില് എന്നിവരാണ് വിജയിച്ചത്.ഇവിടെ എല്‍ഡിഎഫ് 8, യുഡിഎഫ് രണ്ട്, ബിജെപി നാല്, എസ്ഡിപിഐ രണ്ട്, പിഡിപി ഒന്ന്, കോണ്‍ഗ്രസ് വിമത ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പുറക്കാട് പഞ്ചായത്തില്‍ ബിജെപി നിര്‍ണായകമായി. ഇവിടെ ആരു ഭരിക്കണമെന്ന് ബിജെപിയായിരിക്കും തീരുമാനിക്കുക. 18 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ടുവീതവും ബിജെപിക്ക് രണ്ടു സീറ്റുകളും ലഭിച്ചു. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ബിജെപിയിലെ പി. ആരോമല്‍ 17 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പതിനെട്ടാം വാര് ഡില് ബിന്ദുഷാജി 30 വോട്ടുകള്‍ക്കു ജയിച്ചു. ഇവിടെ അഞ്ചു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
പുന്നപ്ര തെക്കുപഞ്ചായത്തില്‍ ആദ്യമായി രണ്ടംഗങ്ങളെ ബിജെപിക്കു ലഭിച്ചു. പതിനഞ്ചാം വാര്‍ഡില്‍ ബിന്ദു ബിജുവും പതിനേഴാം വാര്‍ഡില്‍ ഉഷാ ഫ്രാന്‍സിസുമാണ് വിജയിച്ചത്. ഇവിടെ എല്‍ഡിഎഫ് ഏഴ്, യുഡിഫ് അഞ്ച്, ബിജെപി രണ്ട്, ലീഗ് ഒന്ന്, എസ്ഡിപിഐ ഒന്ന്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പുന്നപ്ര വടക്കുപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റുകൂടിയായ എല്‍.പി. ജയചന്ദ്രന് 38 വോട്ടുകള്‍ക്ക് വിജയിച്ചു. ഇവിടെ എട്ടു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് 11 സീറ്റുകളോടെ ഭരണം നിലനിര്‍ത്തി. യുഡിഎഫ് നാല്, ബിജെപി ഒന്ന്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: