Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനം പൂര്‍ണ്ണമായാല്‍ മായ ഇല്ലാതാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 08:21 pm IST
in Samskriti

ഭാഗ്യമത്സരത്തിന്റെ ടിക്കറ്റ് എടുത്ത ഒരാളുടെ കഥ അമ്മ പറയാം. അയാള്‍ക്ക് ആ ലോട്ടറിയില്‍ ഒന്നാം സമ്മാനം ലഭിച്ചു. ധാരാളം പണം സമ്മാനമായി ഉണ്ടായിരുന്നു. വലിയ പണക്കാരനായ അയാള്‍ സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങി. മാത്രമല്ല ചിത്രത്തില്‍ നായികയായി അഭിനയിച്ച സുന്ദരിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരു ദിവസം അയാളും ഭാര്യയും കൂടി കുതിരപ്പുറത്ത് യാത്ര ചെയ്തു. ഒരു മലയുടെ മുകളിലേക്ക് അയാളും ഭാര്യയും കുതിര സവാരി നടത്തുകയായിരുന്നു. പെട്ടെന്ന് വലിയൊരു കാറ്റടിച്ചു.

കാറ്റില്‍പ്പെട്ട് കുതിരയും അതിലുള്ള യാത്രക്കാരും താഴെയുള്ള വന്‍ കുഴിയിലേക്ക് വീണു. ആ വീഴ്ചയില്‍ അയാള്‍ക്ക് ഭാര്യയു കുതിരയും ?എന്നെന്നേയ്‌ക്കുമായി നഷ്ടപ്പെട്ടു. ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍ നിന്ന് ശ്രദ്ധിച്ച് ഒരു തരത്തില്‍ താഴേയ്‌ക്ക് ചാടി. കണ്ണടച്ച് താഴേക്ക് ചാടിയ അയാള്‍ കണ്ണു തുറന്നപ്പോള്‍ കുതിരയെയോ ഭാര്യയെയോ കോടിക്കണക്കിനുള്ള സ്വത്തോ കാണാനില്ലായിരുന്നു. സ്വന്തം കുടിലിന്റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ട്.

രണ്ടു ദിവസത്തെ പട്ടിണി മൂലം അയാള്‍ ക്ഷീണിച്ച് കട്ടിലില്‍ വന്നു കിടന്നു പോയതാണ്. തളര്‍ച്ച മൂലം പെട്ടെന്ന് മയങ്ങി. താന്‍ കണ്ടതെല്ലാം പകലുറക്കത്തില്‍ കണ്ട കിനാവുകളായിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായി. ഭാര്യയും കുതിരയും സമ്പത്തും നഷ്ടപ്പെട്ടതില്‍ അയാള്‍ക്ക് വിഷമം തോന്നിയില്ല. കാരണം, അതെല്ലാം വെറും സ്വപ്‌നമായിരുന്നു. സ്വപ്‌നം കണ്ടു കൊണ്ടിരിക്കുമ്പോള്‍ തികച്ചും യാഥാര്‍ഥ്യമായിരുന്നു അതെല്ലാം.

ഇതുപോലെ തന്നെയാണ് മായ. ശാശ്വതമായ ശാന്തിതരാന്‍ കഴിവില്ലാത്തതാണ് മായ. ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്ക് ശാന്തി തരാന്‍ കഴിയില്ല. അതില്‍ നിന്ന് ദുഃഖവും ഉണ്ടാവും. സത്യത്തില്‍ അവയെല്ലാം സ്വപ്‌നം പോലെ ഇല്ലാത്തതാണ്. സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ഥ്യം എന്തെന്നറിയാന്‍ കഴിയൂ.എല്ലാറ്റിന്റെയും നല്ലവശം സ്വീകരിച്ച് മുന്നോട്ട് പോകുന്ന മക്കള്‍ മുന്നേറും. ‘ഞാന്‍'(അഹങ്കാരം)ഉള്ളിടത്തോളം കാലം മാത്രമേ ഈ മായയുള്ളൂ എന്ന് മക്കള്‍ ഓര്‍മ്മിക്കണം. ‘ഞാന്‍’ ഇല്ലെങ്കില്‍ പ്രപഞ്ചവുമില്ല, ഈ മായയുമില്ല സൂര്യന്‍ മലയ്‌ക്ക് മുകളില്‍ എത്തിയാല്‍ പിന്നെ നിഴലുണ്ടാവില്ല.ജ്ഞാനം പൂര്‍ണ്ണമല്ലാത്തതുകൊണ്ടാണ് മായയുണ്ടെന്ന് തോന്നുന്നത്. ജ്ഞാനോദയത്തിനു ശേഷം ഉണ്മ മാത്രമേ കാണൂ

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.