മായിയുടെ പടത്തിനു മുന്നില്‍ ആരതി ചെയ്തുകൊണ്ടു നിന്നപ്പോള്‍ കേശവലാലിന്റെ കയ്യില്‍ നിന്ന് ആരതിത്തട്ട് നിലത്തു വീഴുകയും അതോടൊപ്പം കേശവലാലും നിലം പതിച്ചിരുന്നു.
”എന്റമ്മേ ! ഞാനവിടുത്തയൊ അവിടുത്തെ ഭക്തനേയൊ മനസ്സിലാക്കിയില്ല.”എന്നു വിലപിച്ച്,മാര്ക്കണ്ഡന്റെതലവെച്ചു കൊണ്ട് ആ ഭക്തന് കേണു പറഞ്ഞു;
”അമ്മേ! എനിക്കു മാപ്പു തരൂ.ഞാന്‍ അങ്ങയെ തിരിച്ചറിഞ്ഞില്ല.” അയാള്‍ക്ക് സ്വസ്ഥത കൈവന്നപ്പോള്‍ മാര്ക്കണ്ഡന് അന്വേഷിച്ചു.
”മതപരമായി നിങ്ങള്‍ക്ക് വല്ല സംശയങ്ങളുണ്ടോ? ”സന്തോഷാധിക്യത്താല്‍ സ്വയം മറന്ന് ആ അതിഥി പറഞ്ഞു;
”ഇതില്‍ കൂടുതലായി എനിക്കെന്തു വേണം.! അങ്ങെനിക്ക് അമ്മയെ പ്രത്യക്ഷമായി കാട്ടിത്തന്നില്ലെ.?”
”അതിനു കാരണം,പ്രത്യക്ഷ ദര്‍ശനത്തിന് നിങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു എന്നതാണ്.അവസാനം ഒരു ഗുരുവിന്റെ സഹായം മാത്രമേ വേണ്ടിയിരുന്നുള്ളു.” മാര്‍ക്കണ്ഡമായിയുടെ ഈ മറുപടി കേട്ടപ്പോള്‍ താന്‍ മായിസ പ്രചരണത്തിനു സന്നദ്ധനാണെന്ന് കേശവലാല്‍ പറഞ്ഞു.മായിയുടെ മന്ത്രപൂതമായ ഒരു പടം കൊടുത്തു കൊണ്ട് മാര്ക്കണ്ഡന് അയാള്‍ക്ക് വിജയാശംസകളും അനുഗ്രഹവും നല്കി.
താരാബെന്‍ സൊപാര്ക്കറുടെ ആയുസ്സ് ഒരാഴ്ചക്ക് നീട്ടിക്കിട്ടിയ സംഭവം കേശവലാല്‍ 1937ബല് പുറത്തിറക്കിയ ഒരു ഗ്രന്ഥത്തില്‍ വിവരിച്ചു.മാത്രമല്ല, ”ജയമായി” എന്ന മന്ത്രം മാര്‍ക്കണ്ഡന്റെ നിര്‍ദ്ദേശപ്രകാരം അച്ചടിക്കുകയും ആ മന്ത്രം മൂലമുണ്ടായ അത്ഭുതാവഹമായ അനുഭവങ്ങളെപ്പറ്റി വിശദമായി എഴുതുകയും ചെയ്തു.
1938ബല് കേശവലാലിന്റെ മനസ്സില്‍ വിരക്തിയുടെ അലയടികള്‍ ഉണ്ടായി.മാര്‍ക്കണ്ഡമായി അയാളെ നേര്‍വഴിക്കു തിരിച്ചുവിട്ടു.സ്വന്തം മുക്തിക്കുവേണ്ടി പരിശ്രമിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് വിവരമില്ലാത്തവരെ കാര്യങ്ങള്‍ ധരിപ്പിച്ചു ശരിയായ മാര്‍ഗ്ഗത്തിലേക്കു നയിക്കുന്ന സേവനം എന്ന മായിസതത്വം അയാള്‍ക്ക് വിവരിച്ചു കൊടുത്തപ്പോള്‍ കേശവലാല്‍ മായിസ പ്രചരണം തുടരാന്‍തന്നെ ഉറപ്പിച്ചു.ഓരോന്നിലും നൂറിലേറെ അംഗങ്ങളുള്ള ഏകദേശം 100 മായിമണ്ഡലങ്ങള് പലേടത്തായി അയാള്‍ സംഘടിപ്പിച്ചു.
ഇന്ത്യക്കു പുറമേ,സിംഗപൂര്‍,മലയാ,നൈറോബി,മൊന്പാസാ,ദരേസലം,ഏഡന്‍ മുതലായ സ്ഥലങ്ങളില്‍ മാതൃമന്ദിരങ്ങളും മായിഭക്തരുമുണ്ട്.
ശക്തിഭാവത്തില് നിന്ന് മാതൃഭാവത്തിലേക്കുള്ള മാറ്റം പ്രശംസാര്‍ഹമായ രീതിയില്‍ നിര്‍വ്വഹിക്കപ്പെട്ടു.മാതാജീ ഭക്തനെന്നുണ്ടായിരുന്ന അപഖ്യാതിയില്ലാതായി.മാതാജീഭക്തനെന്നാല്,സന്മാര്ഗ്ഗരഹിതന്,കള്ളുകുടിയന്,അന്യരെ കീഴടക്കാനുള്ള രഹസ്യശക്തിയുള്ളവര് എന്നൊക്കെയായിരുന്നു അര്‍ത്ഥം.ആ സ്ഥിതി മാറി.ആരോഗ്യകരവും ഉചിതവുമായ ഈ പുരോഗതിയെപ്പറ്റി ബോംബെയിലെ ഒരു പ്രൊഫസര്‍ 1950ബജൂലൈ 28ബന് ഇങ്ങനെ എഴുതി;
”കലികാലത്തിന്റെ വ്യക്തമായ ഫലം ഈശ്വരവിശ്വാസമില്ലായ്മയാണ്. സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ എന്നു സ്വയം വിളിക്കുന്നവര്‍ ജനങ്ങളെ ഭൗതീകസുഖങ്ങളിലേക്ക് വലിച്ചുതാഴ്ത്തി,മതേതരത്തിന്റെ വിത്തുകള്‍ പാകി.ശതാബ്ദങ്ങളോളം പഴക്കമുള്ള ദേശീയ മതപ്രേമം പല നശീകരണ ശക്തികളേയും അതിജീവിച്ചുവെങ്കിലും ക്ഷീണിച്ചിരിക്കുന്നു.ഈ സന്ദര്‍ഭത്തില്‍ മായിസ്വരൂപമായിമാര്ക്കണ്ഡന് മാനവരാശിയുടെ സംരക്ഷകനെന്ന നിലയില്‍ രംഗപ്രവേശം ചെയ്ത് മാതാജീധ്യാനത്തിന് പുതിയ രൂപവും വിശ്വാസവും നല്കി.പണ്ടേ മറന്നുപോയതും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതും തെറ്റായി ധരിച്ചുപോന്നതുമായ കാര്യങ്ങള്‍ക്ക് പുതിയ രൂപവും വ്യാഖ്യാനവും അദ്ദേഹം കൊടുത്തു.പണ്ടു കാലത്ത് ദുഷ്ടന്മാര് അന്ധവിശ്വാസികളെ വഞ്ചിച്ചിരുന്നു.മായിക്കും സന്താനങ്ങള്‍ക്കുമിടയില്‍ നിലനിന്നുപോന്ന കറുത്ത മറകള്‍ തന്റെ തത്വങ്ങളും പഠിപ്പിക്കലും വഴിയായി അദ്ദേഹം ചീന്തിവലിച്ചെറിഞ്ഞിരിക്കുന്നു.
മാറിയ ലോകത്തിനും പരിതസ്ഥിതികള്‍ക്കും യോജിക്കുന്നവയാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍.ബഹുജനങ്ങളില്‍ നിന്നു മറച്ചുപിടിച്ച് അവരെ ചൂഷണം ചെയ്യാനും,ഭയപ്പെടുത്താനും,അവരില്‍ നിന്ന് ധനം അപഹരിക്കാനും ഉപയോഗിച്ചിരുന്ന ദിവ്യജ്ഞാനം മായിസ്വരൂപന് ജാതിമത ഭേദമെന്യെ എല്ലാവരുടേയും മുമ്പാകെ തുറന്നുവെച്ചിരിക്കുകയാണ്.ഒഴുക്കറ്റുകിടന്നിരുന്ന ജലപ്രവാഹം ഇപ്പോള്‍ തടസ്സമില്ലാതെ ഒഴുകാന്‍ തുടങ്ങി.ആഭിചാരം മുതലായ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യുക,വ്യഭിചാരത്തിന് മതപരമായ അംഗീകാരം നല്‍കുക തുടങ്ങിയ ദുഷ്ടതകള്‍
തുടച്ചുനീക്കപ്പെട്ടിരിക്കുന്നു.ദുരിതാശ്വാസത്തിനുവേണ്ടി ഈ നൂതന മതം ജനങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കേണ്ടതാണ്.
ഏറ്റവും അത്ഭുതവും നല്കുന്ന താഴെ പറയുന്ന മന്ത്രം ജപിച്ചുകൊണ്ട് ഇതെഴുതുന്ന എനിക്കുണ്ടായതുപോലെ നിങ്ങള്‍ക്കും മനഃശ്ശാന്തിയും ക്ഷേമവും ഉണ്ടാകുമെന്ന് ഉറപ്പുതരുന്നു.
”ജയമാര്ക്കണ്ഡമായീ,
ജയമാര്ക്കണ്ഡരൂപമായീ,
ജയമാര്ക്കണ്ഡരൂപ മാര്ക്കണ്ഡമായീ,ജയമായീ,
ജയമായീ,ജയമായീ !.
പ്രതികരിക്കാൻ ഇവിടെ എഴുതുക: