ദാഹിച്ച പശുക്കള്‍ ജലം കണ്ടാലോടുന്നതുപോലെ കൗസല്യയും മറ്റു മാതാക്കളും രാമന്റെ അടുത്തേയ്ക്കൊടിച്ചെന്നു. അതുകണ്ട് രാമന് എണീറ്റ് ആദ്യം കൗസല്യയെ നമസ്കരിച്ചു. മാതാവ് കണ്ണുനീരോടെ പുത്രനെ മാറോടണച്ചു. പിന്നെ കൈകേയിയും സുമിത്രയേയും രാമന് നമസ്കരിച്ചു. സീതയും ലക്ഷ്മണനും രാമനെ അനുകരിച്ചു. അതുകഴിഞ്ഞപ്പോള്‍ വിശിഷ്ടനായ വസിഷ്ഠന് വരുന്നതുകണ്ടു. ധനേ്യാഹം ധനേ്യാഹം എന്നുപറഞ്ഞ് ഗുരുവിനെ സാഷ്ടാംഗം നമസ്കരിച്ചു. എല്ലാവരേയും ഇരുത്തിയശേഷം രാമന് ചോദിച്ചു.
”എന്റെ പിതാവിന് സുഖമല്ലേ? ദുഃഖിതനായ അദ്ദേഹം എന്താജ്ഞയാണ് എനിക്കു നല്‍കിയിരിക്കുന്നത്?”
വസിഷ്ഠന് പറഞ്ഞു: ” ഹേ രഘുനന്ദന! അങ്ങയുടെ പിതാവ് അങ്ങയുടെ വിയോഗത്താല്‍ അത്യന്തം ദുഃഖിതനായി, ഹേ രാമ, ഹേ സീതേ, ഹേ ലക്ഷ്മണ എന്നിങ്ങനെ വിലപിച്ചുകൊണ്ട് പ്രാണന് വെടിഞ്ഞു.” ഈ വാക്കുകള്‍ ഇടിവെട്ടുപോലെ രാമനു തോന്നി. ”ഹാ ഞങ്ങള്‍ കൊല്ലപ്പെട്ടു” എന്നലറിവിളിച്ചുകൊണ്ട് മറിഞ്ഞുവീണു. അടുത്തുനിന്ന അമ്മമാരും മറ്റെല്ലാവരും കരഞ്ഞു. സീതയും ലക്ഷ്മണനും വാവിട്ടു കരഞ്ഞു. വസിഷ്ഠന് സാന്ത്വനവാക്കുകള്‍ പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു.
എന്നാല്‍ വാല്മീകി രാമായണത്തില്‍ ഭരതന് തന്നെയാണ് പിതാവിന്റെ ചരമവാര്‍ത്ത രാമനെ അറിയിക്കുന്നത്. എന്നിട്ട് ഭരതന് പറയുന്നു: ”അല്ലയോ പുരുഷശ്രേഷ്ഠാ എഴുനേല്‍ക്കൂ. പിതാവിന്റെ ഉദകക്രിയകള്‍ ചെയ്യൂ. ഞാനും ശത്രുഘ്നനും മുമ്പുതന്നെ ഉദകക്രിയ ചെയ്തുകഴിഞ്ഞു. പ്രിയപ്പെട്ട പുത്രന് നല്‍കുന്നതാണ് പിതൃലോകത്തില്‍ ശാശ്വതമായി നിലനി
ല്ക്കുന്നയെന്നു പറയുന്നു. പിതാവിന് ഏറ്റവും പ്രിയപ്പെട്ട പുത്രന് അങ്ങായിരുന്നു. അങ്ങയെ ഓര്ത്തുകൊണ്ടാണു പരലോക പ്രാപ്തനായതും.”
ഉദകക്രിയ ചെയ്യാനായി ഓടക്കുരുവിന്റെ പിണ്ണാക്കും പുതിയ മരവുരിയും കൊണ്ടുവരാന്‍ രാമന് ആവശ്യപ്പെട്ടു. സീത മുന്നിലും, പിന്നില്‍ ലക്ഷ്മണനും അതിനുപിന്നില്‍ രാമനുമായി മന്ദാകിനി നദീ തീരത്തെത്തി. സുമന്ത്രര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. വിധിപ്രകാരം ഗംഗയില്‍ കുളിച്ച് കൈക്കുമ്പിള്‍ നിറയെ ഗംഗാജലമെടുത്ത് ഇത് അങ്ങേക്കുള്ളതാണ് എന്നു പറഞ്ഞ് തെക്കേ ദിക്കില്‍ തര്‍പ്പണം ചെയ്തു.
നിലത്തു വിരിച്ച ദര്ഭയില് ലന്തക്കായ ചേര്‍ത്ത ഓടക്കുരുവിന്റെ പിണ്ണാക്ക് വെച്ചിട്ടു പറഞ്ഞു. ഇതു ഭക്ഷിക്കൂ. ഞങ്ങളിതാണു ഭക്ഷിക്കുന്നത്. ആരാധകര്‍ ഭക്ഷിക്കുന്ന അന്നം തന്നെയാണ് പിതൃക്കള്‍ക്കും ദേവതകള്‍ക്കും നല്‍കേണ്ടത്. വീണ്ടും ഒന്നുകൂടി ഗംഗയില്‍ മുങ്ങിത്തോര്‍ത്തി അവര്‍ ചിത്രകൂടത്തിലേക്കു മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: