നൂറനാട്: നൂറനാട് എക്ലെസ് ഓഫീസിലും പരിസരങ്ങളിലും പാമ്പുകളുടെ ശല്യം കാരണം ജോലി ചെയ്യാന്‍ സാധിക്കാതെ എക്‌സൈസുകാര്‍ ബുദ്ധിമുട്ടുന്നു. .കഴിഞ്ഞ ഏതാനു ദിവസങ്ങളായി ഇവിടെ വിഷപാമ്പുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.
രാത്രി സമയങ്ങളില്‍ കെട്ടിടത്തിനുള്ളിലും പുറത്തും മൂര്‍ഖന്‍,അണലി എന്നി ഇഴജന്തുകളെ കാണുന്നു. തകര്‍ന്നു വീഴാറായ കെട്ടിടത്തിനു ചുറ്റും കാടുകയറിയ അവസ്ഥയിലാണ്.
തൊണ്ടി മുതലായി പിടിച്ചെടുത്ത സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ പോലും ഇവിടെ പ്രത്യേക സ്ഥലമില്ലാത്തതു കാരണം ഇവ തിണ്ണയിലും അടുക്കള ഭാഗത്തു മാണ് ശേഖരിച്ചു വെച്ചിരിക്കുന്നത്.
തൊണ്ടി സാധനങ്ങളുടെ ഇടയിലാണ് വിഷജന്തുകള്‍ വസിക്കുന്നത്.പരിസരം വ്യത്തിയാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു.
















