ആലപ്പുഴ: ആലപ്പുഴ എംപ്ലോയ്‌മെന്റ് ആഫീസ് മുഖേന 2011-15 കാലയളവില്‍ നടത്തിയ നിയമനങ്ങളെ സംബന്ധിച്ച് യാതൊരു വിവരവും ഈ ആഫീസില്‍ലഭ്യമല്ലെന്ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത ഗ്രീന്‍സൊസൈറ്റി പ്രസിഡന്‍ര് ടി.എം. സന്തോഷിനെ ജില്ലാ എംപ്ലോയ്‌മെന്റ് ആഫീസര്‍ അറിയിച്ചു.
ഈ കാലയളവിലെ നിയമനത്തിനായി തയ്യറാക്കിയ ലിസ്റ്റും ഇതില്‍ നിയമനം ലഭിച്ചവരുടെ വിവരവും ഇതിനുവേണ്ടി ഇന്റര്‍വ്യൂ, ടെസ്റ്റ് എന്നിവ നടത്തിയ സമയവും ഇവരുടെ രജിസ്‌ട്രേഷന്‍ കാര്‍ഡിലെ വിവരവും നിയമാനുസൃതായി സംവരണം പാലിച്ചതാണോ, നിയമനങ്ങള്‍ നല്‍കിയ വകുപ്പുകളേവ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ഇതിനൊന്നിനുപോലും പൂര്‍ണമായി വിവരങ്ങള്‍ നല്‍കാതെ നിഷേധ നിലപാടാണ് ആഫീസര്‍ സ്വീകരിച്ചതെന്ന് ആരോപണം ഉയര്‍ന്നു.
അര്‍ഹതയില്ലാത്ത അനകം പേരെ വിവിധ ആഫീസുകളില്‍ കൃത്രിമമായി നിയമനം നടത്തിയതിന്റെ തെളിവാണ് വിവരങ്ങള്‍ നല്‍കാതെ ബോധപൂര്‍വ്വം ആഫീസര്‍ ഒഴിഞ്ഞുമാറിയതെന്നും ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സന്തോഷ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
















