ഗോഹട്ടി: ആസാമില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.
പാര്‍ട്ടി ആസ്ഥാനത്തു നടന്ന പ്രത്യേക ചടങ്ങിലാണ് എംഎമാര്‍ ബിജെപിയില്‍ ചേര്‍ന്നത്്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവും യോഗത്തില്‍ പങ്കെടുത്തു.
ബോലിന് ചെത്യ, പ്രധാന് ബറുവ, പല്ലബ് ലോചന്‍ ദാസ്, രാജന് ബോര്‍തകുര്‍, പിയുഷ് ഹസാരിക, കൃപാനാഥ് മല്ല, അബു താഹിര്‍ ബെപാരി, ബിനന്ദ സൈകിയ, ജയന്ത മല്ല ബറുവ എന്നിവരാണു ബിജപെിയില്‍ ചേര്‍ന്നത്.
അടുത്തിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിസ്വ ശര്‍മ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹത്തോടു കൂറുപുലര്‍ത്തുന്നവരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: