തിരുവാലി: ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. തെരഞ്ഞെടുപ്പിനായി രാത്രി ബൂത്ത് ഒരുക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെയാണ് നൂറോളം വരുന്ന സിപിഎം സംഘം ആക്രമിച്ചത്. മാരകയുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയും ബിജെപിയുടെ ബൂത്തുകളും കൊടി തോരണങ്ങളും നശിപ്പിക്കുകയും ചെയ്തു,
അക്രമത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ ബിജെപി പ്രവര്ത്തകന് ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, മനോജിനെ മഞ്ചേരി മെഡിക്കല്‍കോളേജിലും പ്രവേശിപ്പിച്ചു.
തിരുവാലിയിലെ ജനകീയനായ തോടയത്തെ ഉണ്ണികൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ചത് വ്യാപക പ്രധിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം പ്രവര്ത്തകന് പ്രദീപിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ബിജെപിയുടെ വളര്‍ച്ചയില്‍ അമര്‍ഷംപൂണ്ട സിപിഎം ഇതിന് മുമ്പും പ്രകോപനപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതികരിച്ചില്ല.
പക്ഷേ കഴിഞ്ഞ ദിവസം രാത്രി പ്രകോപനമൊന്നുമില്ലാതെ സിപിഎം അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമിസംഘത്തിലെ ഭൂരിഭാഗവും മദ്യപിച്ചിരുന്നു. തിരുവാലി പ്രദേശത്ത് നിന്നും ധാരാളം ആളുകള്‍ സമീപകാലത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അന്നുമുതല്‍ സിപിഎം ഒളിഞ്ഞും തെളിഞ്ഞും അക്രമത്തിന് കോപ്പുകൂട്ടുകായാണ്.
ബിജെപി അക്രമം നടത്തിയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമവും കഴിഞ്ഞ ദിവസത്തെ അക്രമത്തിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ കള്ളക്കളി തിരിച്ചറിഞ്ഞ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ് നിലകൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: