തിരുവനന്തപുരം: മുല്ലൂര്‍ റൂറല്‍ സഹകരണ സംഘം സര്‍ക്കാര്‍ അനുതിയില്ലാതെ ശാഖകള്‍ തുടങ്ങുന്നതായി വിവരാകാശ രേഖകളിലൂടെ വ്യക്തമാകുന്നു. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുയും സഹകരണ വകുപ്പിന്റെ പ്രത്യേ അന്വേഷണവും നടക്കുന്നതിനിടയിലാണ് പുതിയ ശാഖകള്‍ തുടങ്ങി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്.
സഹകരണസംഘത്തിന് ശാഖകള്‍ തുടങ്ങണമെങ്കില്‍ സഹകരണ രജിസ്ട്രാറുടെ അനുമതി വേണം. അനുമതി ഇല്ലാതെയാണ് വിഴിഞ്ഞം, പൂവ്വാര്‍, പഴയകട, മുക്കോല എന്നിവിടങ്ങളില്‍ ശാഖകള്‍ തുറന്നത്. സാധാരണ സഹകരണ സംഘങ്ങളുടെ ബോര്‍ഡുകളില്‍ രജിസ്ട്രേഷന് നമ്പറും സ്ഥലവും മാത്രമേ പ്രദര്ശിപ്പിക്കാറുള്ളു. എന്നാല്‍ മുല്ലൂര്‍ സഹകരണ സംഘത്തിന്റെ ബോര്‍ഡുകളില്‍ കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനം എന്ന് എഴുതയിയിട്ടുണ്ട്.
ശാഖകളില്‍ പുതിയതായി തുടങ്ങുന്ന എംഡിഎസ് ചിട്ടികളില്‍ ആകര്‍ഷകമായ സമമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിവി മുതല്‍ മാരുതി കാര്‍ വരെ സമ്മാനമായി നല്കുന്നു. സഹകരണ നിയമങ്ങള്‍ക്കെല്ലാം ഇത് എതിരാണ്. സംഘത്തില്‍ ഒരു കോടി 65 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 2002 ഒക്ടോബര്‍ മുതല്‍ 2014 നവംബര്‍ വരെയുള്ള സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ വിജിസലന്‍സ് അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ടും നല്‍കിയിരുന്നു. സഹകരണവകുപ്പും പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ബാങ്ക് ഭരമസമിതി സംസ്ഥാനത്തെ ഭരണകഷിയുടെ അടുത്ത ആളായതിനാല്‍ സൊസൈറ്റിക്കെതിരെ യാതൊരു നടപടിയും സഹകരണരജിസ്ട്രാറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: