നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രി താലൂക്ക് ആശുപത്രിയായിരുന്നതിനെക്കാള് ഗതികേടിലായി ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാതെ ആശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കുകയാണ് ആരോഗ്യ വകുപ്പ്.
രാവിലെ ഒപിയില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാലും ഡോക്ടറെ കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. ക്യൂവില്‍ നിന്ന് ഡോക്ടറുടെ അടുത്തെത്തുമ്പോഴേക്കും പരിശോധനാ സമയം കഴിഞ്ഞിരിക്കും. ശരാശരി 1700 രോഗികളാണ് ഒപിയില്‍ ദിനം പ്രതി ചികിത്സ തേടിയെത്തുന്നത്. മിക്കവാറും രണ്ടു ഡോക്ടറാണ് ഒപിയില്‍ ഡ്യൂട്ടിക്കായുള്ളത്. മൂന്നൂറിലധികം രോഗികളെ ഇവര്‍ പരിശോധിക്കേണ്ടതായി വരുന്നു.
മറ്റ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരെ കൂടാതെ നാലു അസിസ്റ്റന്റ് സര്ജന്മാരാണ് ജില്ലാ ആശുപത്രിയില്‍ ഉള്ളത്. പലപ്പോഴും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പോലും ഡോക്ടര്‍മാരെ കിട്ടാറില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുകയാണ് പതിവ്. ഡോക്ടര്‍മാരുടെ പടലപ്പിണക്കവും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
വിവിധ എക്സ്രെ, രക്തം തുടങ്ങയവയുടെ പരിശോധനക്ക് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ ലാബിലേക്ക് എഴുതി കൊടുക്കാറുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞെത്തുമ്പോഴേക്കും നിര്‍ദ്ദേശിച്ച ഡോക്ടര്‍ ഡ്യൂട്ടി കഴിഞ്ഞ് പോയിരിക്കും.
പകരക്കാരായെത്തുന്ന ഡോക്ടര്‍മാര്‍ പരിശോധനാ ഫലം നോക്കാത്തത് രോഗികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ദിവസങ്ങളോളം ആശുപത്രിയില്‍ കയറിയിറങ്ങുന്നതിന് ഇത് ഇടയാക്കുന്നു. ജോലി ഭാരം കൂടുതലായതോടെ ഡോക്ടര്‍മാര്‍ മറ്റ് ആശുപത്രികള്‍ തേടി പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
പനി ബാധിതരെ ചികിത്സിക്കാന്‍ ആശുപത്രിയിലെ രണ്ടാം വാര്‍ഡില്‍ പ്രത്യേകമായി ക്രമീകരണം ചെയ്തിട്ടുണ്ട്. എന്നാല്‍, ഡോക്ടര്‍മാരുടെ കുറവുള്ളതിനാല്‍ പനി വാര്‍ഡിനും കാര്യക്ഷമമായ ശ്രദ്ധ നല്‍കുന്നില്ല.
പനി വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത്, കൂടുതല്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്നആവശ്യംഅധികൃതര് മുഖവിലയ്ക്കെടുത്തിട്ടില്ല. ലാബിന്റെ പ്രവര്‍ത്തനം 24 മണിക്കൂറായിനീട്ടിയെങ്കിലുംആവശ്യത്തിനുള്ളടെക്നീഷ്യന്മാരില്ല. ആകെയുള്ള ഏഴു പേരില്‍ രണ്ടു പേര് മാത്രമാണ് സ്ഥിരം ജീവനക്കാര്‍.
ആരോഗ്യ വകുപ്പ് മന്ത്രി പലതവണ ഇവിടെത്തെ അവസ്ഥ നേരിട്ട് മനസിലാക്കി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.
എന്നാല്‍ മതിയായ ജിവനക്കാരെ നിയമിക്കുന്നതിനു വേണ്ട നടപടികള്‍ നാളിതുവരെ സ്വീകരിച്ചില്ലെന്നു
മാത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: