ബാലരാമപുരം: വിഴിഞ്ഞം റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ട് ചെളിക്കളമായിട്ടും സ്ഥലം എംഎല്‍എ കണ്ടില്ലെന്ന് നടക്കുന്നത് നാട്ടുകാരിലും വ്യാപാരികളിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. തോരാമഴകൂടിയായതോടെ ആറിലൂടെ പോകുന്ന അവസ്ഥയിലാണ് വിഴിഞ്ഞം റോഡിലൂടെയുള്ള യാത്ര. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതിയുമായി ജമീലാ പ്രകാശം എംഎല്‍എ യുടെ അടുത്തുപോയപ്പോഴെല്ലാം ടെന്‍ഡറായി റോഡ് പണി ഉടന്‍ നടക്കുമെന്ന പതിവു പല്ലവിമാത്രമാണ് കേള്‍ക്കുന്നത്. പരാതി പറഞ്ഞ് മടുത്തതിനാല്‍ എംഎല്‍എ യോട് റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പറയാന്‍ ആരും പോകാറില്ല.
ജില്ലയില്‍ ചാല കഴിഞ്ഞാല്‍ പ്രധാന വ്യാപാര കേന്ദമാണ് ബാലരാമപുരം. നൂറ്കണക്കിന് ലോറികളാണ് ചരക്കുകളുമായി ബാലരാമപുത്ത് എത്തുന്നത്. ഗതാഗതക്കുരിക്കില്പ്പെടാതിരിക്കാന് ബൈപ്പാസ് വഴി വിഴിഞ്ഞം റോഡ് വഴിയാണ് ബാലരാമപുരത്ത് എത്തുന്നത്. ഇതുവഴി വരുന്ന വാഹനങ്ങള്‍ മിക്കവാറും കുഴികളില്‍പ്പെട്ട് തകരാര്‍ സംഭവിച്ച് റോഡില്‍ അകപ്പെടാറുണ്ട്. അതോടൊപ്പം കോവളം സന്ദര്‍ശിച്ചതിനു ശേഷം നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നു. ചെറിയ ടൂറിസ്റ്റ് വാഹനങ്ങളില്‍ എത്തുന്നവര്‍ യാത്രക്കാര്‍ ഇറങ്ങി കാല്‍നടയായി ജംഗ്ഷനിലെത്തിയ ശേഷം വീണ്ടും വാഹനത്തില്‍ കയറിയാണ് യാത്ര. കുഴികളില്‍ വീണ് അത്രക്ക് വാഹനങ്ങള്‍ ആടിഉലയാറുണ്ട്. ബൈക്ക് യാത്രികാരാണ് പലപ്പോഴും വലിയ കുഴികളില്‍ വീണ് പിന്നില്‍ നിന്നും വരുന്ന വാഹനം തട്ടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നത്.കുഴികളില്‍ വീണ് കഴിഞ്ഞ ഒരാഴ്ചക്കിടെ വീണ് പരിക്കുപറ്റയവര് പതിനൊന്ന്.ചെവ്വാഴ്ച വൈകിട്ട് ബൈക്ക് യാത്രികനായ ചന്ദ്രിക പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ബാലരാമപുരം ഹൗസിംങ് ബോര്‍ഡ് കെട്ടിടത്തില്‍ താമസിക്കുന്ന അബൂബക്കര്‍(39)വിഴിഞ്ഞം റോഡിലെ കുഴിയില്‍ വീണ് കൈക്ക് പരിക്ക് പറ്റിയിരുന്നു.തിരഞ്ഞെടുപ്പ് ദിനങ്ങളില്‍ വോട്ടറന്മാര് പ്രതിഷേധിച്ചിരുന്നെങ്കിലും ഫലം കണാതെ പോയിരുന്നു. റോഡ് ഉപരോധം ഉള്‍പ്പടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: