വൈക്കം: വൈക്കം നഗരസഭയിലും പഞ്ചായത്തുകളിലും ബി.ജെ.പി.സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാതിരിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി യു.ഡി.എഫിന് വോട്ട് ചെയ്തു.നഗരസഭയില്‍ 7,12,18,20,21,24 വാര്‍ഡുകളിലാണ് വ്യാപകമായി സിപിഎം വോട്ട്്് മറിച്ചത്്.21.വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.ആര്.രാജേഷിമന്റെ വിജയ സാദ്ധ്യത മനസിലാക്കി സിപിഎം നേതാക്കള്‍ യുഡിഎഫ് സ്ഥാനാര്ത്ഥിക്ക്്് വോട്ട്് ചെയ്യുവാന്‍ നിര്‍ദ്ദേശം നല്കി. നാലാം വാര്ഡ്് എല്‍ഡിഎഫ്് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുവാന്‍ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു.18 വാര്‍ഡില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഓട്ടോയില്‍ നടന്ന്് മദ്യം വിതരണം ചെയ്യുന്നത്് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് വോട്ടിംഗ് കേന്ദ്രങ്ങളില്‍ നടത്തി സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്ക് ആവേശമേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: