കോഴഞ്ചേരി: എസ്എന്‍ഡിപി യോഗം കോഴഞ്ചേരി താലൂ ക്ക് യൂണിയന് സെക്രട്ടറി ഡി. സുരേന്ദ്രനെ മൊബൈല്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 9.45ന് ആയിരുന്നു സംഭവം. എസ്എന്‍ഡിപി-ബിജെ പി രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. പഴയ നിലപാടില്‍ നില്‍ക്കണമെന്നും മാറ്റം വന്നാല്‍ പിന്നീടു കാണിച്ചുതരുമെന്നുമായിരുന്നു ഭീഷണി ഉയര്‍ത്തിയത്. വിളിച്ച മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി ആറന്മുള സ്റ്റേഷനില്‍ പരാതിനല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യൂണിയന് കൗണ്‍സില്‍ പ്രതിഷേധിച്ചു. പ്രസിഡന്റ് സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. സുരേന്ദ്രന്, സി.കെ. ഹരിദാസ്, എം.എസ്. അനില്‍കുമാര്‍, സോണി പി. ഭാസ്കര്‍, പ്രേംകുമാര്‍ മുളമൂട്ടില്‍, പി. സി. രാജേന്ദ്രന്, വനിത സംഘം പ്രസിഡന്റ് പി.വി. ലോലമ്മ, സെക്രട്ടറി ലൈല ചന്ദ്രസേനന്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജിനു ദാസ്. സെക്രട്ടറി പി.ആര്. രാകേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: