പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ എസ്എന്‍ഡിപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്. 22-ാം വാര്‍ഡില്‍ മത്സരിച്ച എം.അനിതയുടെ കിഴക്കേ കണ്ടംകാളിയിലെ കുന്നപ്പാറ മന റോഡിലെ നന്ദനത്തിന് നേരെയാണ് ബുധനാഴ്ച രാത്രി കല്ലേറ് നടന്നത്. കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനും കേടുപാടുകള്‍ സംഭവിച്ചു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തെത്തുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. എസ്എന്‍ഡിപി കേന്ദ്ര കമ്മറ്റിയംഗം കൂടിയാണ് അനിത. തെരഞ്ഞെടുപ്പിന് മുമ്പ് അനിതയുടെ വീട്ടുമുറ്റത്തേക്ക് ബൈക്കിലെത്തിയ സംഘം ആശുപത്രി മാലിന്യം വലിച്ചെറിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ അനിതയുടെ സഹായിയായി പ്രവര്‍ത്തിച്ച കിഴക്കേ കണ്ടങ്കാളിയിലെ കെ.കെ.ശ്രീധരന്റെ പശുഫാമിന് നേരെയും രണ്ടുദിവസം മുമ്പ് അക്രമമുണ്ടായിരുന്നു. എസ്എന്‍ഡിപി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: