കണ്ണൂര്‍: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ഇരുപത് കേന്ദ്രങ്ങളിലായി തുടങ്ങും. വോട്ടെണ്ണലിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി അധികൃതര്‍ അറിയിച്ചു. അതേസമയം ഫലം സംബന്ധിച്ച് മുന്നണികള്‍ കടുത്ത ആശങ്കയിലാണ്. ബിജെപി നേതൃത്വമാവട്ടെ ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തേതിന്റെ പത്തിരിട്ടി സീറ്റ് വര്‍ദ്ധന ജില്ലയില്‍ ഉണ്ടാക്കാമെന്ന പ്രതീക്ഷയീലാണ് ബിജെപി. ഒരു വാര്‍ഡിലെ പോളിങ് ബൂത്തുകളെല്ലാം ഒരു മേശയിലാണ് എണ്ണുക. ഒരു മേശയില്‍ എട്ട് പോളിങ് സ്റ്റേഷനുകള്‍ എന്ന കണക്കില്‍ പരമാവധി എട്ടു റൗണ്ടുകളില്‍ വോട്ടെണ്ണല്‍ തീര്‍ക്കാവുന്ന തരത്തിലാണ് ക്രമീകരണം.
കണ്ണൂര്‍ കോര്പ്പറേഷന് – ഗവ.വി എച്ച് എസ് എസ്, കണ്ണൂര്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി – പയ്യന്നൂര്‍ ഗവ.ബോയ്സ് സ്കൂള്‍, തളിപ്പറമ്പ് മുനിസിപ്പാലിറ്റി – സര് സയ്യിദ് കോളേജ്, തളിപ്പറമ്പ്, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി – മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, കൂത്തുപറമ്പ്, തലശ്ശേരി മുനിസിപ്പാലിറ്റി – ഗവ.ഗേള്‍സ് എച്ച് എസ് എസ്, തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റി – ചാവശ്ശേരി ഗവ.എച്ച് എസ് എസ്, പാനൂര്‍ മുനിസിപ്പാലിറ്റി – കെ കെ വി മെമ്മോറിയല്‍ എച്ച് എസ് എസ്, പാനൂര്‍, ആന്തൂര്‍ മുനിസിപ്പാലിറ്റി – ഗവ.എഞ്ചിനീയറിങ്ങ് കോളേജ്, മാങ്ങാട്, കണ്ണൂര്‍, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി – ഗവ.എച്ച് എസ് എസ്, ശ്രീകണ്ഠപുരം എന്നിവയാണ് വിവിധ നഗരസഭകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ കേന്ദ്രങ്ങള്‍ കല്ല്യാശ്ശേരി – മാടായി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, പയ്യന്നൂര്‍ – പയ്യന്നൂര്‍ കോളേജ്, തളിപ്പറമ്പ് – സര് സയിദ് കോളേജ്, ഇരിക്കൂര്‍ – കെ പി സി ഹയര്‍ സെക്കണ്ടറി സ്കൂള്‍, പട്ടാന്നൂര്‍, കണ്ണൂര്‍ – ഗവ.വനിതാ കോളേജ്, പളളിക്കുന്ന്, എടക്കാട് – സി എച്ച് എം എച്ച് എസ് എസ്, വാരം, എളയാവൂര്, തലശ്ശേരി – ഗവ.ബ്രണ്ണന്‍ കോളേജ്, തലശ്ശേരി, കൂത്തുപറമ്പ് – നിര്‍മ്മലഗിരി കോളേജ്, കൂത്തുപറമ്പ്, പാനൂര്‍ – രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച് എസ് എസ്, മൊകേരി, ഇരിട്ടി – മട്ടന്നൂര്‍ എച്ച് എസ് എസ്, മട്ടന്നൂര്‍, പേരാവൂര്‍ – സെന്റ് ജോണ്‍സ് യു പി എസ്, തൊണ്ടിയില്‍ എന്നിവയാണ്.
ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കലക്ടറുടെ ഓഫീസിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ളവ അതാതു റിട്ടേണിങ് ഓഫീസര്‍മാരുടെ മുമ്പാകെയുമാണ് എണ്ണുക.
ഒരു മേശയ്ക്ക് ഒരു ഏജന്റ് എന്ന കണക്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൗണ്ടിങ് ഏജന്റുമാരെ നിയോഗിക്കാം. കൗണ്ടിങ് ഏജന്റുമാരെ നിയോഗിക്കുന്നതിന് ബന്ധപ്പെട്ട ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഫോറം നമ്പര്‍ 12 ല്‍ ഓരോ കോപ്പി ഫോട്ടോ സഹിതമുള്ള അപേക്ഷ ആറിന് ഉച്ചയ്ക്ക് 2 മണിക്കകം സമര്‍പ്പിക്കണം. റിട്ടേണിങ് ഓഫീസര്‍മാര്‍ നല്കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാനാവൂ. വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ ഏജന്റുമാര്‍ക്കും നിശ്ചയിക്കപ്പെട്ടവരൊഴികെയുള്ള ഉദ്യോഗസ്ഥര്‍ക്കും മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം ംംം.സമിിൗൃ.ഴീ്.ശി വെബ്സൈറ്റിലെ ഹീരമഹ യീറ്യ ലഹലരശേീി എന്ന ലിങ്കിലും ലഹലരശേീി സമിിൗൃ എന്ന മൊബൈല്‍ ആപ്പിലും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: