ആലപ്പുഴ: സ്ഥാനാര്‍ത്ഥികളെയും രാഷ്‌ട്രീയ പാര്‍ട്ടികളെയും ആശങ്കയിലാക്കി ബുധനാഴ്ച രാത്രി ആരംഭിച്ച തോരാത്ത മഴ ഇന്നലെ രാവിലെ എട്ടുമണിവരെ തുടര്‍ന്നെങ്കിലും ജില്ലയിലെ വോട്ടെടുപ്പിനെ അതൊന്നും കാര്യമായി ബാധിച്ചില്ല. രാവിലെ ഏഴുമുതല്‍തന്നെ സ്ത്രീകളടക്കം നിരവധി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് കേന്ദങ്ങളിലെത്തിച്ചേര്‍ന്നു. പത്തു മണിയോടെ പലയിടങ്ങളിലും നീണ്ട ക്യൂ കാണപ്പെട്ടുതുടങ്ങി. തുടക്കം മുതല്‍തന്നെ നഗരസഭാ കേന്ദ്രങ്ങളിലായിരുന്നു പോളിങ് ശതമാനം കൂടുതല്‍.
രാവിലെ ഒന്‍പതു മണിക്ക് പത്തുശതമാനം മാത്രമായിരുന്നു ജില്ലയിലെ പോളിങ്. 11.30ആയതോടെ ഇത് 28 ശതമാനമായി വര്‍ദ്ധിച്ചു. 12.30ന് 39ന് ശതമാനവും ഉച്ചയ്‌ക്ക് ഒരുമണിയോടെ 48 ശതമാനവുമായി പോളിങ്ശതമാനം ഉയര്‍ന്നു. രണ്ടിന് 55 ശതമാനം, 3.30ന് 65 ശതമാനം, 4ന് 72 ശതമാനം, 4.50ന് 77 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. അഞ്ചുമണിയോടെ 77 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുനിന്നും വരുന്നതോടെ ഇതില്‍ നേരിയ വര്‍ദ്ധനവുണ്ടാകും.
ഉച്ചവരെ മഴച്ചാറ്റല്‍ ഉണ്ടായിരുന്നുവെങ്കിലും ഉച്ചയ്‌ക്കുശേഷം മാനം തെളിഞ്ഞത് വോട്ടര്‍മാര്‍ കൂടുതലായി എത്തുന്നതിന് സഹായകമായി. എന്നാല്‍ 85 ശതമാനത്തിലേറെ പോളിങ് നടക്കുമെന്നായിരുന്നു പ്രതീക്ഷ. രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും പ്രചാരണം പോളിങ് ശതമാനം സ്വാഭാവികമായി വര്‍ദ്ധിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ മഴയും മോശം കാലാവസ്ഥയും ഇതിന് തടസ്സമായി. എങ്കിലും പോളിങില്‍ വന്‍ ഇടുവുണ്ടാകാതിരുന്നത് ആരേ തുണയ്‌ക്കുമെന്ന് 7ന് മാത്രമേ അറിയൂന്‍ കഴിയൂകയുള്ളൂ.
















