തിരുവനന്തപുരം: ഗാന്ധിജിയിലേക്കൊരു തീര്‍ഥയാത്ര പരിപാടിയോടനുബന്ധിച്ച് നടത്തുന്ന അനാഥരില്ലാത്ത ഭാരതം പദ്ധതിയുടെ ഭാഗമായി ഈ മാസം 14ന് രാവിലെ 10ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.
കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ കൊട്ടാരക്കര ആശ്രയയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിശുദിനമായ 14ന് രാവിലെ 10ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹൈസ്കൂളില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
എല്‍കെജി, യുകെജി, എല്‍പി വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം. സംസ്ഥാനതല ഫൈനല്‍ നവംബര്‍ 28ന് ഉച്ചക്ക് രണ്ടിന് കൊല്ലത്തെ കലയപുരം ആശ്രയ സെന്ററില്‍ നടക്കും. ജില്ലാ- സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് നല്‍കുന്നത്. ഓരോ റവന്യൂ ജില്ലയിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം
ഒരു സ്കൂളില്‍ നിന്നു പരമാവധി 10 കുട്ടികള്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ നവംബര്‍ 12ന് മുമ്പായി [email protected] എന്ന ഇ- മെയിലിലോ, 9072585921 എന്ന നമ്പറിലോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ചിത്രരചനയ്ക്കുള്ള ഡ്രോയിംഗ് ഷീറ്റ് സംഘാടകര്‍ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: