ഇരിട്ടി(കണ്ണൂര്‍): മാലിന്യം ഭക്ഷണമാക്കുന്ന വനവാസി ബാലന്മാരെക്കുറിച്ച് വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ഈ ബാലന്മാര് താമസിക്കുന്ന പേരാവൂര്‍ തിരുവോണപ്പുറം അമ്പലക്കണ്ടി വനവാസി കോളനി ആര്‍എസ്എസ് സേവാവിഭാഗം ഏറ്റെടുക്കുന്നു. വനവാസി കുട്ടികള്‍ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ നിന്നും മാലിന്യം ശേഖരിച്ചു ഭക്ഷണംകഴിക്കുന്നത് ചിത്ര സഹിതം വാര്‍ത്ത വന്നിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന് ആറളത്തിന്റെ നേതൃത്വത്തില്‍ സംഘപ്രവര്‍ത്തകര്‍ കോളനി സന്ദര്‍ശിച്ചു. കോളനിയിലെ പതിനേഴോളം കുടുംബങ്ങള്‍ക്ക് അരിയും മറ്റു ഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.
കോടികള്‍ വനവാസികള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന സര്‍ക്കാര്‍ ഈ തുകമുഴുവന്‍ വകമാറ്റി ധൂര്‍ത്തടിക്കുകയാണെന്ന് സജീവന് ആരോപിച്ചു. ഇനിമുതല്‍ ഈ കോളനിയുടെ സംരക്ഷണം ഏറ്റെടുക്കുകയും കോളനിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ആര്‍എസ്എസ് സേവാ വിഭാഗം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുപ്പത്തി ആറോളം വീടുകള്‍ ആണ് ഈ കോളനിയില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ 17 വീടുകളില്‍ മാത്രമേ ആള് താമസമുള്ളൂ. മറ്റെല്ലാ വീടുകളും കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ഇവിടുത്തെ മറ്റു കുടുംബങ്ങള്‍ എല്ലാം വിവിധ സ്ഥലങ്ങള്‍ തേടിപ്പോയെന്നാണ് ഇവിടെ താമസമുള്ള വനവാസികള്‍ പറയുന്നത്. കോളനിയിലെ കുട്ടികള്‍ പലരും വിദ്യാലയങ്ങളില്‍ പോകുന്നില്ല. തൊഴിലില്ലായ്മമൂലം ഉണ്ടാവുന്ന പല പ്രശ്നങ്ങളും കുട്ടികളെ അടക്കം കളവിനും ഇതുപോലുള്ള പ്രവര്‍ത്തികള്‍ക്കും പ്രേരിപ്പിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
സജീവനെ കൂടാതെ പേരാവൂര്‍ താലൂക്ക് കാര്യവാഹ് പി.കെ.ശ്രീജിത്ത്, വനവാസി കല്ല്യാണാശ്രമം ജില്ലാ സെക്രട്ടറി കെ.കെ.രാജു, കെ.പി.അഖില്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: