മുഹമ്മ: മാരാരിക്കുളം തെക്കുപഞ്ചായത്ത് കാട്ടൂര്‍ കിഴക്കുഭാഗം ഒന്ന് ബൂ ത്തില്‍ കള്ളവോട്ടു ചെയ്ത എല്‍ഡിഎഫ് പ്രവര്‍ത്തകനെ ചോദ്യം ചെയ്തതിന് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റ് ഷാര്‍ബിനെയും മാതാവ് മറിയാമ്മ ഫ്രാന്‍സിസിനെയും മര്‍ദ്ദിച്ചു. സത്യപാലനാണ് മര്‍ദ്ദിച്ചതെന്ന് ഷാര്‍ബിന്‍ പറഞ്ഞു. മുഹമ്മ കെപിഎം യുപി സ്‌കൂളില്‍ രണ്ടാം നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്യാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വോട്ടുചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുവദിക്കാതിരുന്നത് ഒച്ചപ്പാടിനിടയാക്കി. തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥാനാര്‍ത്ഥിക്കു നല്‍കിയ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും ഓഫീസര്‍ തടസവാദങ്ങള്‍ ഉന്നയിച്ചു. പിന്നീട് വോട്ടു ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.
മുഹമ്മ പന്ത്രണ്ടാം വാര്‍ ഡില്‍ എസ്എന്‍വി സ്‌കൂളില്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ യന്ത്രം പണിമുടക്കിയതോടെ രണ്ടു മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. സമയം നീട്ടി നല്‍കണമെന്ന ആവ ശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. അഞ്ചുമണിക്ക് മുമ്പ് എത്തു ന്ന മുഴുവന്‍ പേര്‍ക്കും വോട്ടുചെയ്യാന്‍ ഇവിടെ സൗകര്യമൊരുക്കി.
മുഹമ്മ പതിനഞ്ചാം വാര്‍ ഡില്‍ എസ്എന്‍ഡിപി സ്ഥാ നാര്‍ത്ഥി നടേശനെ സിപി എം പ്രവര്‍ത്തകര്‍ തള്ളി മാറ്റിയത് സംഘര്‍ഷത്തിനിടയാക്കി.
















