പത്തനംതിട്ട: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പ്രമാടം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് വെള്ളപ്പാറയിലെ ഓഫീസാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ വാഹനത്തിലെത്തിയ സംഘം തല്ലിത്തകര്‍ത്തത്. ഓഫീസിന് സമീപം പാര്‍ക്കുചെയ്തിരുന്ന ജീപ്പിന്റെ താക്കോല്‍ അക്രമികള്‍ ഊരിക്കൊണ്ടുപോയതായും പരാതിയുണ്ട്. സ്ഥലത്തെത്തിയ പോലീസ് നടപടികള്‍ സ്വീകരിക്കാതെ മടങ്ങിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കി. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൈനാമുക്ക്-ളാക്കൂര്‍ റോഡ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: