തിരൂര്‍: നഗരസഭയിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം തടയാന്‍ അവസാന നിമിഷത്തിലും മുന്നണികളുടെ നെട്ടോട്ടം.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ 32-ാം വാര്‍ഡിലും 90 ശതമാനവും വിജയസാധ്യതയുള്ള 29, 33, 34 വാര്‍ഡുകളിലുമാണ് അവസാന നിമിഷം വോട്ടുമറിക്കാനുള്ള ശ്രമം നടന്നത്. പ്രചാരണത്തിലും ജനപിന്തുണയിലും ബിജെപി മുന്നേറിയത് ഇരുമുന്നണികള്‍ക്കും ഭീഷണിയായി മാറിയിരുന്നു.
ബിജെപിയെ തോല്‍പ്പിക്കാന്‍ പരസ്പരം വാര്‍ഡുകള്‍ വീതം വെക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ധാരണയിലെത്തിയിരിക്കുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇരുമുന്നണികളും രഹസ്യ ചര്‍ച്ച നടത്തിയത്. കള്ളകളികള്‍ക്ക് ബിജെപി തടസമാകുമെന്നും അതുകൊണ്ട് ഏതുവിധേനയും തോല്‍പ്പിക്കണമെന്നുമാണ് ഇരുപക്ഷവും ആവശ്യപ്പെട്ടത്. അതിനായി ചില വാര്‍ഡുകളില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാനാണ് അവസാനം തീരുമാനമെടുത്തത്. സിറ്റിംഗ് സീറ്റില്‍ നിലവിലെ കൗണ്‍സിലറായ നിര്‍മ്മല കുട്ടികൃഷ്ണന് തന്നെയാണ് മത്സരിക്കുന്നത്. പൊതുസമ്മതയായ നിര്‍മ്മല ടീച്ചറെ പരാജയപ്പെടുത്താന്‍ വര്‍ഗീയ കാര്‍ഡിറക്കി ചിലകളികള്ക്കും അവസാന നിമിഷത്തില്‍ മുന്നണികള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വോട്ടര്‍മാര്‍ ഇത് പുശ്ചിച്ച് തള്ളികളഞ്ഞു. അതോടെയാണ് വോട്ടുകള്‍ എല്‍ഡിഎഫിലോ യുഡിഎഫിലോ കേന്ദ്രീകരിക്കാനുള്ള ശ്രമം ആരംഭിച്ചത്. അണികള്‍ക്ക് ഇരുകൂട്ടരും നിര്‍ദ്ദേശം നല്കി കഴിഞ്ഞു.
പക്ഷേ നിഷ്പക്ഷരായ വോട്ടര്‍മാര്‍ കൂടുതലുള്ള വാര്‍ഡില്‍ ബിജെപിയുടെ വിജയം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: