മലയിന്‍കീഴ്: റോഡുപണിക്ക് പാറമടയിലെ ചെളി ഉപയോഗിച്ചതിനെതുടര്‍ന്ന് അസി. എഞ്ചിനീയറെ ബിജെപിക്കാര്‍ തടഞ്ഞുവച്ചു.
നാലുകോടി അന്‍പതുലക്ഷം മുടക്കി നിര്‍മ്മിക്കുന്ന വലിയറത്തല മുടവൂര്‍പ്പാറ റോഡിന്റെ ഇരുവശവും പണിയുന്ന ഓടയുടെ താഴ്ന്നഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിനുവേണ്ടി കരാറുകാരന് പാറമടയിലെ ചെളി ഉപയോഗിച്ചത് കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വിവരം അറിയാനായി എത്തിയ അസി.എഞ്ചിനീയറെയും ഉദേ്യാഗസ്ഥ സംഘത്തെയുമാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത്. സിമന്റിന്റെ അളവ് കുറയ്ക്കാനും കളര്‍ കിട്ടാനുമാണ് ചെളി ഉപയോഗിക്കുന്നത്.
മെറ്റല്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നതിന് ഇടയിലായിട്ടാണ് ലോറികളില്‍ ചെളി എത്തിക്കുന്നത് 9 മാസമായി തുടങ്ങിയ പണി എങ്ങും എത്തിയിട്ടില്ല. 4 കിലോമീറ്ററാണ് റോഡിന്റെ ദൂരം നിരവധി സ്കൂളുകളും അനവധി സ്കൂള്‍ വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡില്‍ പണി തുടങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്നതിന്റെ നൂറിരട്ടി കുഴികളാണുള്ളത്. കൃഷ്ണപുരം സ്കൂളിനു മുന്നില്‍ മുറിച്ചിട്ടിരിക്കുന്ന റോഡിന്റെ പകുതിഭാഗത്ത് ദിവസവും നിരവധിപേരാണ് അപകടത്തില്‍പ്പെടുന്നത്
എത്രയുംവേഗം ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് റോഡ് പണിപൂര്‍ത്തിയാക്കുമെന്ന് പിഡബ്ലിയുസി അസി.എഞ്ചിനീയര്‍ അശോകന് പറഞ്ഞു.
ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഭാഗം പൊളിപ്പിച്ച് പണിയുമെന്നും നാട്ടുകാരുടെ സാന്നിധ്യത്തില്‍ ഇനിയുള്ള പണികള്‍ നടത്തുകയെന്നും അദ്ദേഹം ഉറപ്പുനല്‍കി. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയന്, നിഷാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: