Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസ് കണ്ണാടി നോക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:29 pm IST
in Vicharam

അസഹിഷ്ണുതയെക്കുറിച്ച് കോണ്‍ഗ്രസ് പറയുന്നത് ചെകുത്താന്‍ വേദമോതുന്നതുപോലെയാണെന്ന കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡുവിന്റെ വിമര്‍ശനം അക്ഷരംപ്രതി ശരിവെക്കുന്നതാണ് കോണ്‍ഗ്രസിന്റെ നയവും നേതാക്കളുടെ പെരുമാറ്റവും. അധികാരത്തില്‍ തുടരാന്‍ ഏത് ചെകുത്താനോടും കൂട്ടുകൂടുമെന്നു മാത്രമല്ല ജാതി-മതവികാരം കുത്തിപ്പൊക്കുകയും വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടത്തുകയുമാണ് കോണ്‍ഗ്രസ് ചെയ്യാറുള്ളത്. ഇതിന് എത്രവേണമെങ്കിലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

സ്വന്തം പാര്‍ട്ടിയുടെ നേതാവും ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയകക്ഷിയെന്ന് അധിക്ഷേപിച്ച മുസ്ലിംലീഗിനെ കൂട്ടുപിടിച്ച് കേരളത്തില്‍ പതിറ്റാണ്ടുകളായി അധികാരം പങ്കിടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷമുണ്ടാക്കി ഭാരതത്തെ വെട്ടിമുറിച്ച് പാക്കിസ്ഥാനെന്ന രാജ്യം വാങ്ങിയ പാര്‍ട്ടിയാണ് ലീഗ്. ഇടയ്‌ക്കിടെ മുസ്ലിംലീഗിന്റെ ആസ്ഥാനത്തുപോയി വണങ്ങി ലീഗിന്റെ വര്‍ഗീയവീര്യം വര്‍ധിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നടത്താറുണ്ട്. ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ബിഷപ്പ്ഹൗസുകള്‍ തോറും കയറിയിറങ്ങുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന ഇസ്ലാമിക മതതീവ്രവാദ സംഘടന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയത് പ്രവാചകനെ അപമാനിച്ചെന്നാരോപിച്ചായിരുന്നു. കോണ്‍ഗ്രസ് തിരിഞ്ഞുനോക്കിയില്ല. തെരഞ്ഞെടുപ്പ് സമയമായിരുന്നെങ്കില്‍ ഒരുപക്ഷേ കണ്ണില്‍ ഗ്ലിസറിന്‍ ഒഴിച്ച് അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ എത്തിയേനെ.

ഏത് സമുദായത്തെ എങ്ങനെ പ്രീതിപ്പെടുത്തി വോട്ട് വാങ്ങാമെന്ന് ആലോചിച്ച് തലപുണ്ണാക്കുന്ന രാഷ്‌ട്രീയനേതാവാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന് യഥാര്‍ത്ഥ രാഷ്‌ട്രീയമില്ല, വോട്ടുബാങ്ക് രാഷ്‌ട്രീയമാണുള്ളത്. സ്വാതന്ത്ര്യാനന്തരം ദേശീയ രാഷ്‌ട്രീയത്തില്‍ മേല്‍ക്കൈ നേടിയത് നെഹ്‌റു കുടുംബമാണ്. തങ്ങളുടേതല്ലാത്ത കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനോ മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളെ അധികാരത്തിലെത്താനോ അനുവദിക്കാത്ത അധമവികാരമാണ് കോണ്‍ഗ്രസ് നേതൃത്വം കൊണ്ടുനടക്കുന്നത്. ഇക്കാരണംകൊണ്ടാണ് നരേന്ദ്ര മോദി അവരുടെ കണ്ണിലെ കരടായിരിക്കുന്നത്. അധികാരത്തിന് പുറത്ത് അധികമൊന്നും അതിജീവിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ കാട്ടിക്കൂട്ടുന്ന ചില സമരമുറകള്‍ രാജ്യത്തിനുതന്നെ ദുഷ്‌പ്പേരുണ്ടാക്കുന്നതാണ്.

മതേതര കേരളം എന്ന് പാടിപ്പുകഴ്‌ത്തുമ്പോഴും കോണ്‍ഗ്രസ്-സിപിഎം മുന്നണികള്‍ മാറിമറി ഭരിച്ച കേരളത്തില്‍ വര്‍ഗീയതയും മതഭീകരതയും തഴച്ചുവളരുകയാണുണ്ടായത്. ഹിന്ദു വിരോധത്തില്‍ അധിഷ്ഠിതമായ മുസ്ലിം, ക്രൈസ്തവ വര്‍ഗീയത വളരാന്‍ ഇരുമുന്നണികളും അനുവദിച്ചു, അതിന് വളംവെച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം ക്രൈസ്തവസഭകളും മുസ്ലിംലീഗും മുതലാക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ഇവര്‍ ഹിന്ദുക്കളുടെ നേര്‍ക്ക് തിരിഞ്ഞുനോക്കാറുള്ളത്. സംഘടിത മതശക്തികളെ പ്രീണിപ്പിക്കാതെ ഒരു ദിവസംപോലും അധികാരത്തില്‍ തുടരാന്‍ ഇടതു-വലതു മുന്നണികള്‍ക്ക് കഴിയില്ല. ഇക്കാര്യം മറച്ചുപിടിച്ച് വര്‍ഗീയവല്‍ക്കരണത്തിന്റെ ഇരകളായ ഹിന്ദുസമൂഹത്തെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസായാലും സിപിഎമ്മായാലും ചെയ്യുന്നത്.

ഇങ്ങനെ മതവൈരം വളര്‍ത്തുന്ന കോണ്‍ഗ്രസാണ് അസഹിഷ്ണുതയെപ്പറ്റി രാഷ്‌ട്രപതിയുടെ അടുക്കല്‍ പരാതിപ്പെട്ടിരിക്കുന്നത്. രാജ്യത്ത് മുസ്ലിം-ഹിന്ദു വിരോധത്തിന് വിത്തുപാകിയത് കോണ്‍ഗ്രസ്തന്നെയാണ്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് അധികാരത്തില്‍ തുടരാനാണ് കോണ്‍ഗ്രസ് എക്കാലവും ശ്രമിച്ചിട്ടുള്ളത്. ഈ തമ്മിലടിയില്‍ നിരപരാധികളായ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകുന്നതൊന്നും കോണ്‍ഗ്രസിന് പ്രശ്‌നമല്ല. ഇപ്പോള്‍ നരേന്ദ്ര മോദിസര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ വിഭജനമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മുതലെടുക്കാനാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അസഹിഷ്ണുതാവാദവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

സോണിയക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്ര അസഹിഷ്ണുത മറ്റാര്‍ക്കുമില്ല. 1984 ല്‍ ആയിരക്കണക്കിന് സിഖുകാരെ ദല്‍ഹിയില്‍ നിഷ്‌കരുണം കൂട്ടക്കൊല ചെയ്തവര്‍ ഇപ്പോള്‍ അസഹിഷ്ണുതയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് പരിഹാസ്യമാണ്. ഈ കാപട്യം ജനങ്ങള്‍ കാണുന്നുണ്ട്. ഇനിയുളള കാലം ഇത്തരം പൊറാട്ടുനാടകങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിലപ്പോവില്ല. 2014ലെ പൊതുതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ഇതില്‍നിന്ന് പാഠംപഠിക്കാതെ ജനവിധിയെ അവഹേളിക്കാനും അട്ടിമറിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും അവര്‍ക്ക് ഇടം ലഭിക്കുക. തിരിച്ചറിയുന്നില്ലെങ്കില്‍ കണ്ണാടി നോക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

India

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

India

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.