യെ തുടര്‍ന്ന് തീരദേശത്തെ വെള്ളക്കെട്ടിന് ശമനമാകുന്നില്ല. ശക്തമായ മഴയില്‍ പൂവാര്‍ മുതല്‍ അടിമലത്തുറ വരെയുള്ള തീരപ്രദേശങ്ങളില്‍ വെള്ളം ക്രമാതീതമായി ഉയരുകയാണ്. തീരദേശത്തെ വീടുകള്‍ ദിവസം കഴിയുന്തോറും വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണ്. പൂവാര്‍ കടപ്പുറത്ത് മണ്ണുമാറ്റി വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും മഴ തടസമുണ്ടാക്കുന്നു.
കരുംകുളത്ത് നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂറുകണക്കിന് വീടുകള്‍ വെള്ളക്കെട്ടില്‍ തകര്‍ച്ചാഭീഷണിയിലാണ്. കൂടാതെ തീരദേശത്തെ താഴ്ന്നപ്രദേശങ്ങള്‍ മുഴുവന്‍ വെള്ളക്കെട്ടിലായത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കാഞ്ഞിരംകുളത്തെ പൊട്ടക്കുളം പ്രദേശങ്ങളില്‍ വെള്ളം ഒഴുക്കിക്കളയുന്നുണ്ടെങ്കിലും വീടുകളിലെ വെള്ളക്കെട്ടിന് ശമനമാകുന്നില്ല. ഇവിടെ പതിനഞ്ചോളം വീടുകളില്‍ മലിനജലം നിറഞ്ഞിരിക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല. കനത്ത മഴയില്‍ തീരദേശറോഡുകളും വെള്ളക്കെട്ടുകളായി മാറിയിട്ടുണ്ട്. പൂവാര്‍ കാഞ്ഞിരംകുളം റോഡില്‍ നമ്പ്യാതിയിലെ റോഡ് മുഴുവന്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ്. ഇതുവഴി വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലന്ന് നടിക്കുന്നു. മഴപെയ്യുന്നതിനാല്‍ ഇവിടെ റോഡും കുഴിയും തിരിച്ചറിയാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. കരുംകുളം, പള്ളം, കൊച്ചുതുറ എന്നിവിടങ്ങളിലും പ്രധാനറോഡില്‍ വെള്ളക്കെട്ടുണ്ട്. തീരദേശത്തെ ഗോതമ്പ് റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
പച്ചക്കറി കൃഷിയെയും മഴ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടുന്നു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പാവല്‍, വെള്ളരി, പടവലം തുടങ്ങിയ കൃഷി സ്ഥലങ്ങളില്‍ വെള്ളം കെട്ടിനിന്ന് പച്ചക്കറികള്‍ അഴുകി തുടങ്ങിയിട്ടുണ്ട്. വാഴകൃഷിക്ക് ഇടവളം ചെയ്യാനോ കളകള്‍ മാറ്റാനോ സാധിക്കാതെ കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: