തൊടുപുഴ: നിര്‍മല പബ്ലിക് സ്കൂളില്‍ നടന്ന മധ്യകേരള സിബിഎസ്ഇ കലോത്സവത്തില്‍ മോഹിനിയാട്ടം കാറ്റഗറി രണ്ടില്‍ ജി. രാധികയ്ക്ക് കിരീടം. ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ വര്‍ഷം ഇതേയിനത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി മോഹിനിയാട്ടം പരിശീലിക്കുന്ന രാധിക ഇപ്പോള്‍ തൊടുപുഴ മണക്കാട് നെല്ലിക്കാവ് സമര്‍പ്പണ ഡാന്‍സ് സ്കൂളിലെ അമല ചിന്നപ്പന്റെ കീഴിലാണ് പരിശീലനം നേടുന്നത്. ഇതേ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന മൂത്തസഹോദരി ജി.ഗോപികയ്ക്ക് ഭരതനാട്യത്തില്‍ എ ഗ്രേഡും ലഭിച്ചു. തൊടുപുഴ ഗോപാലയം കെ.ഗോപാലകൃഷ്ണന്-ജയലക്ഷ്മി ദമ്പതികളുടെ മക്കളാണ്. നഗരസഭ ആറാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായ ഗോപാലകൃഷ്ണന് തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും മക്കളെ പ്രോത്സാഹിപ്പിക്കാനും മത്സരം നേരില്‍ കാണുന്നതിനുമായി കുടുംബത്തോടൊപ്പം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: