തുറവൂര്‍: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപണം. തുറവൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ലിബിമോളുടെ ഭര്‍ത്താവിനെയാണ് എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ കയ്യേറ്റത്തിന് ശ്രമിച്ചത്.
ഇന്നലെ രാവിലെ പത്തോടെ വാര്‍ഡിലേക്ക് പ്രചരണത്തിന് പോകുന്നതിനിടെ എംഎല്‍എ ഓഫീസിന് സമീപമായിരുന്നു സംഭവം. തുറവൂര്‍ പഞ്ചായത്തിലെ കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി കാലത്ത് നടന്ന ഗ്യാസ് അഴിമതി കേസിലെ രണ്ടും മൂന്നും പ്രതികളാണ് 12ലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. അഴിമതി വിവരമടിച്ച നോട്ടീസ് വാര്‍ഡിലും നവമാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
ഇതിന് പിന്നില്‍ ലിബിയുടെ ഭര്ത്താവാണെന്നാരോപിച്ചായിരുന്നു കയ്യേറ്റം. വാര്‍ഡില്‍ പ്രചരണത്തിനിറങ്ങിയാല്‍ തല്ലുമെന്ന് ഭീഷണിയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: