വൈദികമായ ഈശ്വരതത്വവും ദേവതാസങ്കല്‍പ്പവും ഭിന്നങ്ങളാണ്. ഈശ്വരന് മകനും അദ്വിതീയനുമാണ്. ദേവതകളാവട്ടെ അനേകമാണ്. ഈ പ്രപഞ്ചത്തിലെ നിരവധിയായ പ്രതിഭാസങ്ങളുടെയൊക്കെ പിന്നിലുള്ള അധിനിയമങ്ങളെയാണ് നാം ദേവതകളായി മാനിക്കുന്നത്. സകല ദേവതകളിലൂടെയും ലക്ഷീകരിക്കപ്പെടുന്നത് ഈശ്വരനാണ്. ഈശ്വരഭിന്നമായി ഒന്നുംതന്നെയില്ല.
എന്തു കണ്ടെന്നു പറയപ്പെടുന്നുവോ അവയുടെയെല്ലാം അധിഷ്ഠാനഭൂതമായ പരമസത്യമാണ്. അതുകൊണ്ടുതന്നെ ഈശ്വരഭിന്നമായി ഒന്നും ഇല്ല. സാത്താനുണ്ടെന്നോ ദേവതകളുണ്ടെന്നോ പറഞ്ഞാല്‍ ആ ഉണ്മയില് നാം ഈശ്വരനെ കാണുന്നു. ദൈവത്തേയും ചെകുത്താനെയും വേര്‍തിരിച്ചു കാണുന്നിടത്ത് ഈ ഈശ്വരതത്വം ഗ്രഹിക്കപ്പെട്ടിട്ടില്ല. ദേവതാതലം വരെയേ ഈ ചിന്ത എത്തിയിട്ടുള്ളൂ. എറണാകുളത്ത് ഉപനിഷത്ത് വിചാര യജ്ഞത്തില്‍ തൈത്തരീയോപനിഷത്തിനെ അധികരിച്ച് എട്ടാംദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
സനാതനധര്‍മത്തിലെ ഈശ്വരതത്വത്തേയും ദേവതാസങ്കല്പ്പങ്ങളെയും ശരിക്കും ശാസ്ത്രസിദ്ധമായ രീതിയില്‍ മനസ്സിലാക്കാതെ പലവിധം തെറ്റിദ്ധരിക്കുന്നതും പലരും നിന്ദിക്കുന്നതും ഒക്കെ നാം കാണുന്നുണ്ട്. ഈവക അജ്ഞാനചേഷ്ടകളാല് ബാധിക്കപ്പെടരുത്. സ്വാധ്യായം വേണ്ടതുപോലെ നടത്താതെ, ധര്മശാസ്ത്രബോധരഹിതരായി കഴിയുന്ന സമാജം പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ കേട്ട് സ്വയം അപകര്‍ഷതയുടെ ഭാരത്തോടെ കഴിയുന്നുണ്ട്. ഇതവസാനിപ്പിക്കണം. സ്വാധ്യായം ശീലമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: