ചങ്ങനാശേരി: വെള്ളാവൂര്‍ ഗ്രാമപപഞ്ചായത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മത്സരം ശ്രദ്ധയാകര്‍ഷിക്കുന്നു. ഇവിടെ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. ദിനംപ്രതി ഇടത് വലത് മുന്നണികളില്‍ നിന്നും നിരവധി വ്യക്തികളും നേതാക്കളുമാണ് ബിജെപിയില്‍ അണിചേരുന്നത്. ബിജെപിയുടെ ഈ മുന്നേറ്റം ഇടത് വലത് മുന്നണികളില്‍ ആശങ്ക ഉണര്‍ത്തുന്നു. 13 വാര്‍ഡുകളിലാണ് മത്സരം നടക്കുന്നത്. പഴയകക്ഷിനില ബിജെപി 3, കേരളാകോണ്‍ഗ്രസ് 3, സിപിഎം 2, സിപിഐ 1, കോണ്‍. സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ്. ഈ തെരഞ്ഞെടുപ്പില്‍ 7 വാര്‍ഡുകളില്‍ യുഡിഎഫ് – ബിജെപി നേരിട്ടാണ് മത്സരം നടക്കുന്നത്. എല്‍ഡിഎഫിന്റെ നില ഇവിടെ പരുങ്ങലിലാണ്.
ബിജെപി-എസ്എന്‍ഡിപി സഖ്യം 13 വാര്‍ഡുകളിലും മത്സരിക്കുന്നുണ്ട്. 3,4 വാര്‍ഡുകളില്‍ എസ്എന്‍ഡിപിയും 5-ാം വാര്‍ഡില്‍ പി.സി. തോമസിന്റെ സ്ഥാനാര്‍ത്ഥിയുമാണ് മത്സരിക്കുന്നത്. ബാക്കി വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നു. ബിജെപിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ പല വാര്‍ഡുകളിലും യുഡിഎഫ് – എല്‍ഡിഎഫ് ധാരണയിലാണ് മത്സരിക്കുന്നത്. യുഡിഎഫ്-എല്‍ഡിഎഫ് കുത്തക സീറ്റുകള്‍ ബിജെപി പിടിച്ചെടുക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: