പനച്ചിക്കാട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് അടുത്തപ്പോള്‍ ബിജെപിയുടെ പ്രചാരണം മുന്നേറി. ഗൃഹസമ്പര്‍ക്ക പരിപാടിയും പ്രചരണരീതികളും എതിരാളികളെ വെട്ടിലാക്കി.
പനച്ചിക്കാട് പഞ്ചായത്തിലെ ആകെ 23 വാര്‍ഡില്‍ 2എണ്ണത്തിലൊഴികെ ബാക്കി 21 വാര്‍ഡിലും ബിജെപി, എസ്എന്‍ഡിപി സഖ്യസ്ഥാനാര്‍ത്ഥികളാണ് നില്‍ക്കുന്നത്. കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി ഈ പഞ്ചായത്തിലെ 6,9,10 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു. ഈ വാര്‍ഡുകളില്‍ 9-ാം വാര്‍ഡില്‍ നിന്ന് കഴിഞ്ഞ തവണ ജയിച്ച സുമ മുകുന്ദന് തന്നെയാണ് മത്സരിക്കുന്നത്.
ബാക്കി സ്ഥാനാര്‍ത്ഥികളെല്ലാം പുതുമുഖങ്ങളാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് 8ഉം യുഡിഎഫ് 10ഉം വാര്‍ഡുകളില്‍ ജയിച്ചിരുന്നു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണകൂടി യുഡിഎഫിന് ലഭിച്ചിരുന്നു. ഇത്തവണ ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വിജയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നാലിലൊന്നായി കുറയും എന്ന് ബിജെപി എസ്എന്‍ഡിപി സഖ്യം ഉറച്ച് പറയുന്നു. കഴിഞ്ഞ തവണത്തെ പ്രവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമായി പുതുതലമുറയിലെ ഒട്ടനവധി പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെ സമ്മതിദായകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ഇത് ഒരു നല്ല മാറ്റത്തിന്റെ തുടക്കം തന്നെയാണെന്ന് ബിജെപി പ്രവര്‍ത്തകരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: