കാഞ്ഞങ്ങാട്: ജില്ലയില്‍ മികച്ച പോളിങ്. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 70.19 ശതമാനവും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ 79.56 ശതമാനവും നീലേശ്വരത്ത് 78.71 ശതമാനവുമാണ് പോളിങ്. ആകെ 88933 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. പല സ്ഥലങ്ങളിലും രാവിലെ തന്നെ വോട്ടിംഗ് കേന്ദ്രങ്ങളില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ ചുരുക്കം ചിലസ്ഥലങ്ങളില്‍ വോട്ടര്‍മാരെ കാത്ത് പോളിംഗ് ബൂത്തിലെ ഓഫീസര്‍മാര്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടായി. മാവുങ്കാല്‍ പത്താം വാര്‍ഡില്‍ രാംനഗര്‍ സ്കൂളില്‍ വോട്ടിംഗ് യന്ത്രം ക്രമം തെറ്റിച്ച് സ്ഥാപിച്ചെന്നാരോപിച്ച് അല്പസമയം വോട്ടിംഗിന് തടസം നേരിട്ടു. അവസാനം എഡിഎം എച്ച്.ദിനേശന് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഒരുമണിക്കൂറോളം വോട്ടിങ് നടന്നതിന് ശേഷമാണ് പ്രശ്നം ഉന്നയിച്ചത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയുള്ള ക്രമം തെറ്റിച്ചുവെന്ന് ബിജെപി ആരോപിച്ചതിനെ തുടര്‍ന്നാണ് എഡിഎം സ്ഥലത്തെത്തിയത്.
വെള്ളിക്കോത്ത് പി.സ്മാരക ഗവ.ഹയര്‍സക്കണ്ടറി സ്കൂളിലെ ബൂത്തില്‍ ആവശ്യത്തിന് വെളിച്ചമില്ലാതെ പോളിങ് ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. മടിക്കൈ പഞ്ചായത്തിലെ ബിജെപി സിറ്റിംഗ് സീറ്റായ ഒന്നാം വാര്‍ഡ് കോട്ടപ്പാറ വാഴക്കോട് ജിഎല്‍പി സ്കൂളില്‍ രാവിലെ തന്നെ കനത്ത പോളിങ്ങാണ് നടന്നത്. കോടോം ബേളൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അമ്പലത്തറ സ്കൂളിലെ ബൂത്ത് പരിസരത്ത് വോട്ട് ക്യാന്വാസിങ്ങ് നടന്നുവെന്നാരോപിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ രാവിലെ നേരിയ വാക്കേറ്റം നടന്നതായി വിവരമുണ്ട്. പ്രശ്നബാധിത പ്രദേശമെന്ന് നിലയില്‍ ഇവിടങ്ങളില്‍ ആവശ്യത്തിന് പോലസിനെയും സായുധ സേനയെയും വിന്യസിച്ചത് സംഘര്‍ഷം ഒഴിവാക്കി. ഇരിയ ഹൈസ്കൂളിലെ ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ തിരക്കായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി രോഹിണി കാനത്തില്‍ മത്സരിക്കുന്ന കോടോം ബേളൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡിലെ എണ്ണപ്പാറ പോളിങ് സ്റ്റേഷന് മാതൃക സ്റ്റേഷനായി മാറി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വോട്ടര്‍മാരും പോലീസും തികഞ്ഞ സൗഹൃദത്തിലാണ് വോട്ടെടുപ്പില്‍ പങ്കാളികളായത്. ജനങ്ങളുടെ നിര്‍ഭയമായ സമ്മതിദാനത്തിന് ഇത് കാരണമായി.
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ചായ്യോം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ അവശരയാവരെ പോളിങ് സ്റ്റേഷനില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായി. വോട്ടിങ് ആരംഭിച്ചതിന് ശേഷം നാലോളം വാഹനങ്ങളില്‍ വോട്ട് ചെയ്യാനായി കൊണ്ടുവന്ന അവശരായവരെ പോലീസ് അകത്തേക്ക് കടത്തിവിട്ടിരുന്നു. തുടര്‍ന്ന് ഒരു സ്ഥാനാര്‍ത്ഥി വന്ന് വാഹനങ്ങളെ കടത്തിവിട്ടാല്‍ തടയുമെന്ന് ഭീഷണിപ്പെടുത്തികയായിരുന്നു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരമല്ലാതെ ഒരു വാഹനത്തെയും കടത്തിവിടാന്‍ പോലീസ് തയ്യാറായില്ല. ഇത് തീരെ അവശരായവര്‍ക്ക് ദുരിതമായി.
കാഞ്ഞങ്ങാട് നഗരസഭയിലെ 39 ാം വാര്‍ഡ് കുശാല്‍ നഗര്‍ സൗത്തിലെ എസ്എന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വോട്ടിംഗ് സമയത്ത് വോട്ട് ചെയ്യാനെത്തിയ പ്രായത്തെ കുറിച്ച് ബൂത്ത് ഏജന്റ് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സ്കൂളിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മലയോര പഞ്ചായത്തായ കള്ളാറിലെ കൊട്ടോടി പതിനാലാം വാര്‍ഡിലെ രണ്ടാം നമ്പര്‍ പോളിങ് സ്റ്റേഷനില്‍ രാവിലെ മുതല്‍ കനത്ത പോളിങ് അനുഭവപ്പെട്ടു. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് പതിനാല്.
അടുക്കം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കും
കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡ് അടുക്കം ഇത്തവണ ബിജെപിക്ക് അനുകൂലമാകുമെന്ന് പ്രവര്‍ത്തകര്‍. ധന്യ സുമോദാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകളില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. കാലിച്ചാനടുക്കം സ്കൂളിലാണ് പോളിങ് സ്റ്റേഷന്. വാര്‍ഡ് 11 ആനപ്പെട്ടി വാര്‍ഡില്‍ എം.വി.ദിവാകരനും 13 മയ്യങ്ങാനം വാര്‍ഡില്‍ അനീഷുമാണ് മത്സരിക്കുന്നത്. 47 വര്‍ഷമായി സിപിഎം ഭരിക്കുന്ന പഞ്ചായത്ത് വികസനകാര്യത്തില്‍ ഈ വാര്‍ഡുകളെ തഴയുകയായിരുന്നു.
മയ്യങ്ങാനം അംഗണ്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കാത്തതില്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ രക്ഷിതാക്കള്‍ക്ക് വന്‍ പ്രതിഷേധമാണ് പാര്‍ട്ടിയോടുള്ളത്. കഴിഞ്ഞ ഓണാഘോഷത്തോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകന്റെ വീട് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ച് തകര്‍ത്തിരുന്നു. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ബിജെപിയുടെ വളര്‍ച്ച തടയാനായി സിപിഎം- ബിജെപി സംഘര്‍ഷമായി സിപിഎം മാറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വ്യാപക അക്രമമാണ് കാലിച്ചാനടുക്കം, കായക്കുന്ന് പ്രദേശങ്ങളില്‍ സിപിഎം നടത്തിയത്. ഇത് മനസിലാക്കിയ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇത് ബിജെപിക്ക് വിജയ പ്രതീക്ഷയേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: