തിരുവല്ല: കേരളത്തിലെ ഇടത് വലത് മുന്നണികള്‍ കടുത്ത വിഷയദാരിദ്രം നേരിടുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എംടി രമേശ്. ബിജെപി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് കമ്മറ്റി ി ഓതറ പഴയകാവില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറുപതിറ്റാണ്ടുകളായി അധികാരത്തില്‍ വരുന്ന ഇരുമുന്നണികള്‍ക്കും ജനങ്ങള്‍്ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഒന്നുമില്ല.ആകെ ഉള്ളത് അഴിമതികഥകള്‍ ചീഞ്ഞ് നാറുന്ന ചില കഥകള്‍ മാത്രമാണ് പറയാനുള്ളത്.അതാകട്ടെ പുറത്ത് പറയാന്‍ കഴിയാത്തതുമാണ്.ഈ പശ്ചാത്തലത്തിലാണ് ബീഫ് വിവാദം അടക്കമുള്ള നിരര്ദ്ധകമായ ആരോപണങ്ങളുമായി ഇക്കുട്ടര്‍ രംഗത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ കെകെ നാരായണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. കെസി സദാനന്ദന് സ്വാഗതം പറഞ്ഞു. ബിജെപി ജ്ില്ല വൈസ് പ്രസിഡന്റ് ടിആര്‍ അജിത്ത്കുമാര്‍,വൈസ് പ്രസിഡന്റ് പ്രസാദ് എം ‘ാസ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളായ വീണാ പി,ബിന്ദുകെനായര്,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: