ആലപ്പുഴ: തന്റെ ആത്മീയ ജീവിതത്തിനു തുടക്കമിട്ടത് ഗുരുധര്മ്മമായിരുന്നുവെന്ന് ആലപ്പുഴ ചിന്മയമിഷന് ബ്രഹ്മചാരി ധ്രുവചൈതന്യ. അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന് സംഘടിപ്പിക്കുന്ന രണ്ടു വര്‍ഷത്തെ ശ്രീനാരായണ ധര്‍മ്മ പഠന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അഅദ്ദേഹം. വലിയ ആത്മാവിഷ്കാരം നേടിയ ഗുരുവിന്റെയും മഹത്തുക്കളുടെയും ദര്ശനങ്ങല്ക്ക് നമ്മുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. അവ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവസമുണ്ടാക്കുന്നതിനുവേണ്ടിയാണ് അമ്പലപ്പുഴ യൂണിയന് രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗുരുധര്‍മ്മ പഠന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം ഉദ്യമങ്ങള്‍ ശ്ലാഘനീയങ്ങളെന്ന് ധ്രുവചൈതന്യ പറഞ്ഞു.
യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന് സ്വാഗതവും യൂണിയന് വൈസ് പ്രസിഡന്റ് പി. ഹരിദാസ്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗം എ.കെ. രംഗരാജന് എന്നിവര്‍ സംസാരിച്ചു. കെ.എന്‍. ബാലാജി കോട്ടയം, ജയന്തി എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: