കല്‍പ്പറ്റ:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ 82.02 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ഗ്രാമങ്ങളില്‍ 82.02 ശതമാനവും നഗരങ്ങളില്‍ 80.97 ശതമാനവും വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ 81.6 ശതമാനവും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ 84.92 ശതമാനവും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ 82.13 ശതമാനവും പനമരം ബ്ലോക്ക് പഞ്ചായത്തില്‍ 80.05 ശതമാനവുമാണ് പോളിങ്. കല്‍പ്പറ്റ നഗരസഭയില്‍ 81.8 ശതമാനവും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 80.37 ശതമാനവും മാനന്തവാടി നഗരസഭയില്‍ 81.02 ശതമാനവും പേര് വോട്ട് രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് കോട്ടത്തറയിലും കുറവ് മുള്ളങ്കൊല്ലിയിലുമാണ്. ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള പോളിങ് നില: വെള്ളമുണ്ട 79.81, തിരുനെല്ലി 85.66, തൊണ്ടര്‍നാട് 82.23, എടവക 80.8, തവിഞ്ഞാല്‍ 82.6, നൂല്‍പ്പുഴ 86.17, നെന്മേനി 84.78, അമ്പലവയല്‍ 84.29, മീനങ്ങാടി 86.72, വെങ്ങപ്പള്ളി 84.7, വൈത്തിരി 83.26, പൊഴുതന 81.82, തരിയോട് 82.24, മേപ്പാടി 78.22, മൂപ്പൈനാട് 77.5, കോട്ടത്തറ 87.78, മുട്ടില്‍ 83.4, പടിഞ്ഞാറത്തറ 80.05, പനമരം 81.32, കണിയാമ്പറ്റ 82.04, പൂതാടി 80.9, പുല്‍പ്പള്ളി 80.97, മുള്ളങ്കൊല്ലി 77.24.
പ്രതികരിക്കാൻ ഇവിടെ എഴുതുക: